നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് നടൻ ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് എത്തിയത്. തെളിവുകൾ സഹിതമായിരുന്നു ബാലചന്ദ്രകുമാർ ദിലീപിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ദിലീപിന് എതിരെ അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന് എതിരെ പീഡനാരോപണവുമായി ഒരു യുവതി രംഗത്ത് എത്തിയത്. എറണാകുളത്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആയിരുന്നു യുവതിയുടെ ആരോപണം. മുഖവും പേരും വെളിപ്പെടുത്താത്ത യുവതി പത്തു വർഷങ്ങൾക്ക് മുമ്പ് ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ചെന്നാണ് ആരോപിച്ചത്. അതേസമയം, കഴിഞ്ഞദിവസം ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറിൽ പരാതി നൽകുകയും ചെയ്തു. അതേസമയം, തനിക്കെതിരെ ഉയരുന്ന ഈ വ്യാജ ആരോപണങ്ങളെയെല്ലാം നിയപരമായി തന്നെ നേരിടുമെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചു.
ന്യൂസ് ഗ്ലോബ് ടിവി എന്ന യുട്യൂബ് ചാനലിൽ ബൈജു കൊട്ടാരക്കരയുമായി സംസാരിക്കവെയാണ് ബാലചന്ദ്രകുമാർ ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിൽ പത്ത് – പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവതി രംഗത്ത് വന്നിരുന്നു. ഇതിനെതിരെ തന്റെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അതിന്മേലുള്ള അന്വേഷണം നടന്നു വരികയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപ് ആണല്ലോ എതിരെ നിൽക്കുന്നതെന്നും ഇനിയും തനിക്കെതിരെ പീഡനക്കേസുകളും മോഷണക്കേസുകളും വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തന്നെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം അദ്ദേഹം ചെയ്യുമെന്നും അതിനെയെല്ലാം നിയമപരമായി തന്നെ താൻ നേരിടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. തനിക്കെതിരെ രംഗത്ത് വരുന്നവർ തെളിവുകൾ കൊണ്ടു വരണമെന്നും ആ സമയത്ത് താൻ ഇന്ത്യയിൽ ഉണ്ടായിരുന്നോ? എറണാകുളത്ത് ഉണ്ടായിരുന്നോ? ഏറ്റവും കുറഞ്ഞത് ആ സമയത്ത് താൻ ഉപയോഗിച്ച ഫോൺ നമ്പറെങ്കിലും അവർ കണ്ടെത്തി വെയ്ക്കണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. എന്തു വന്നാലും അതെല്ലാം താൻ നിയമപരമായി തന്നെ നേരിടുമെന്നും മുന്നോട്ടു വെച്ച കാൽ പിന്നോട്ടു വെക്കില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
തനിക്കെതിരെ ആരോപണം ഉന്നയിച്ച്, അച്ഛന്റെ ജ്യേഷ്ഠന്റെ മകൻ എന്ന് പറഞ്ഞ് വന്നയാൾ തന്റെ വീട്ടിലെ ഡ്രൈവർ ആയിരുന്നെന്നും അയാൾക്കെതിരെ ഏഴു കേസുകൾ താൻ കൊടുത്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഈ ഡ്രൈവർ എന്ന് പറയുന്നയാൾ സ്വന്തം ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു. അതു മാത്രമല്ല സ്വന്തം മകളെ ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്നും ഇയാൾക്കെതിരെ ഇയാളുടെ ഭാര്യ തന്നെയാണ് കേസ് നൽകിയിരിക്കുന്നതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. കൂടാതെ, ഇയാൾ ദിലീപ് ഫാൻസ് അസോസിയേഷൻ അംഗമാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. തനിക്കെതിരെ എന്ത് ആരോപണങ്ങൾ കൊണ്ടുവന്നാലും ദിലീപ് നടത്തിയ കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് ഇനി പറയില്ലെന്നും താൻ കണ്ട സത്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ ഉറച്ചു നിൽക്കുന്നെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…