സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടൻ ബിനീഷ് ബാസ്റ്റിന്റെ വാർത്തകൾ ഏറെ വൈറലായ ഒരു വിഷയമാണ്. പൊതുവേദിയില്‍ അദ്ദേഹം നടത്തിയ പ്രതിഷേധം അണ് പാര്‍ലിമെന്ററിയാണെന്ന് തുറന്നുപറയുകയാണ് ബാലചന്ദ്രമേനോൻ. അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴി വെച്ചു എന്ന് ബഹ്റെനില്‍ സന്ദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന് മാധ്യമ പ്രവര്‍ത്തകുമായുളള മുഖാമുഖത്തിൽ പറഞ്ഞു. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നത് ശരിയല്ല എന്നും ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല പക്ഷേ ശ്രോതാക്കളുടെ മുൻപിൽ ഇത് പാടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. പരിപാടി കേൾക്കാൻ വരുന്ന ആളുകളോട് ബഹുമാനം വേണമെന്നും ഒരു പൊതു വേദിയിൽ കാണിക്കേണ്ട കാര്യം അല്ല ഇതൊന്നും ബാലചന്ദ്രമേനോൻ പറയുന്നു. ആദ്യകാലത്ത് മദ്രാസിലായിരുന്നപ്പോൾ താൻ പട്ടിണി കിടന്നിട്ടുണ്ട് എന്നും ജാതകത്തിൽ ലഗ്നം മുതൽ കിടക്കുവാൻ യോഗം ഉണ്ടെങ്കിൽ അത് അങ്ങനെതന്നെ സംഭവിക്കും എന്നും അദ്ദേഹം പറയുന്നു.
താൻ പട്ടിണി കിടന്നു എന്നു പറഞ്ഞുകൊണ്ട് സഹതാപം നേടുവാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും താന്‍ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത് എന്നും അദ്ദേഹം ചോദിക്കുന്നു. മലയാളികൾ ഇരുട്ടത്ത് പൂച്ചയെ തിരയുകയാണ് എന്നും ചില പ്രശ്നങ്ങൾ വേണമെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. ബിനീഷ് ബാസ്റ്റിന്റെ ഈ പ്രതികരണം ശ്രദ്ധ നേടുവാനുള്ള ഒരു മാർഗമായിട്ടാണ് ബാലചന്ദ്രമേനോന് തോന്നുന്നത്. ഈ സംഭവങ്ങൾക്ക് ഇത്രയും വാർത്താ പ്രാധാന്യം ലഭിച്ചത് മേനോൻ എന്ന പ്രയോഗത്തിലൂടെ ആണെന്നും ബിനീഷ് ബാസ്റ്റിൻ തൻറെ പ്രതികരണത്തിൽ നിരവധിതവണ ആണ് താൻ ഒരു മേനോൻ അല്ല എന്ന് പറയുന്നുണ്ടെന്നും ബാലചന്ദ്രൻ പറയുന്നു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…