ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തിയ കമ്മട്ടിപ്പാടം എന്ന ആദ്യത്തെ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി.അതെ പോലെ തന്നെ രാജീവ് രവി സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.അതിന് ശേഷം മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ വര്‍ഷം നടന്‍ വിവാഹിതനായത്.
മണികണ്ഠന്റെ വിവാഹം നടന്നത് കോവിഡ് കാലത്ത് വളരെ ലളിതമായിട്ടായിരുന്നു . അഞ്ജലിയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. അടുത്ത സമയത്ത് ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്ന് മണികണ്ഠന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആ സമയത്ത് ഭാര്യയുടെ ഗര്‍ഭകാല ചിത്രം പങ്കുവെച്ചാണ് മണികണ്ഠന്‍ എത്തിയത്. ഇപ്പോഴിതാ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചും നടന്‍ എത്തിയിരിക്കുകയാണ്.
കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ഒരു ചിത്രമാണ് മണിണ്ഠന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബാലനാടാ എന്നും കുറിച്ചുകൊണ്ടാണ് നടന്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. മണികണ്ഠന്റെ വാക്കുകളിലേക്ക്: നമസ്‌കാരം. എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ഞാന്‍ അച്ഛനായ വിവരം സന്തോഷത്തോടെ, വിനയപൂര്‍വ്വം അറിയിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം, മണികണ്ഠന്‍ ആചാരി ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…