യുവനടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും വിലക്ക് ഏർപ്പെടുത്തി മലയാള സിനിമ. എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ രണ്ടു നടൻമാരുമായി സഹകരിക്കില്ലെന്നും ബോധമില്ലാതെയാണ് ഈ രണ്ടു നടൻമാരും പലപ്പോഴും പെരുമാറുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
താരസംഘടനയായ അമ്മ കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മയ്ക്കാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. ഈ നടൻമാരുടെ കൂടെ ജോലി ചെയ്യുന്നവർക്ക് സഹിക്കാനാകാത്ത അവസ്ഥയാണ്. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ആരോപണവിധേയനായ ശ്രീനാഥ് ഭാസി ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രമിക്കുന്നില്ല. ഷെയിൻ നിഗത്തെക്കുറിച്ചും ഇതേ പരാതി തന്നെയാണ്. നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാകുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ചില താരങ്ങളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് ഫെഫ്ക പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…