ബറോസ് ചിത്രീകരണം പുരോഗമിക്കുന്നു; വൈറലായി ലൊക്കേഷൻ വീഡിയോ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകവേഷത്തിൽ എത്തുന്നത്. ബറോസ് ചിത്രീകരണത്തിന്റെ ലൊക്കേഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. സംവിധായകന്റെ കുപ്പായമണിഞ്ഞ മോഹൻലാൽ തിരക്കിട്ട് ഓടി നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ച് കൈയിൽ മൈക്കുമായി സംവിധായൻ മോഹൻലാൽ തിരക്കിലാണ്.

ബറോസ് ചിത്രത്തിൽ നായകവേഷത്തിലും മോഹൻലാൽ തന്നെയാണ് എത്തുന്നത്. ബിഗ് ബജറ്റ് ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. കൊച്ചിയിൽ ആണ് ബറോസിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. കുട്ടികൾക്കായുള്ള ചിത്രമായാണ് ബറോസ് എത്തുന്നത്. നടനെന്ന നിലയിൽ നിരവധി വേഷങ്ങൾ അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിച്ചതിന് ശേഷമാണ് മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നത്.

marakkar arabikadalinte simham art director
Mohanlal is one of the better directors I have worked with, says Barroz cinematographer Santosh Sivan

ചിത്രത്തിൽ വാസ്കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ നവോദയ ആണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമ ഒരുക്കിയ വ്യക്തിയാണ് ജിജോ നവോദയ. സന്തോഷ് ശിവൻ ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈൻ – സന്തോഷ് രാമന്‍. ചിത്രത്തിൽ സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരും മായാ എന്ന പെൺകുട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിന്നൽ മുരളിയിലെ സൂപ്പർ വില്ലനായ ഗുരു സോമസുന്ദരവും ചിത്രത്തിന്റെ ഭാഗമാണ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്‌. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് ഗോവയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago