Categories: MalayalamNews

ഉറങ്ങിക്കിടന്ന ഭാര്യയെ ബലൂൺ പൊട്ടിച്ചുണർത്തി ബേസിൽ ജോസഫ്; എട്ടിന്റെ മറുപണിയുമായി ഭാര്യ

കുഞ്ഞിരാമായണം, ഗോദ എന്നി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ബേസിൽ ജോസഫ്. ടോവിനോ തോമസ് നായകനായി എത്തുന്ന മിന്നൽ മുരളിയാണ് ബേസിലിന്റെ അടുത്ത സംവിധാന സംരഭം. ബേസിൽ ജോസഫ് കോട്ടയം പുതുപ്പള്ളി സ്വദേശിയായ എലിസബത്തിനെ വിവാഹം ചെയ്തു. ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. അങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത്. ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

 

ഉറങ്ങിക്കിടന്ന ഭാര്യയെ ബേസിൽ ഒരു ബലൂൺ പൊട്ടിച്ച് ഉണർത്തുന്നതാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ എട്ടിന്റെ മറുപണിയാണ് ഭാര്യ നൽകിയത്. ഉറങ്ങിക്കിടന്ന ബേസിലിന്റെ തലയിൽകൂടി വെള്ളം ഒഴിച്ചാണ് ഭാര്യ പകരം തീർത്തത്. “ഒരു പക വീട്ടല് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല. P.S : ഉറങ്ങി കിടക്കുന്നവരെ ഉപദ്രവിക്കരുത്. പ്രത്യേകിച്ച് സ്വന്തം ഭാര്യയെ ! 🙄” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

ബേസില്‍ ജോസഫ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സി.ഇ.ടി)യില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നതിനിടയില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടി. ശ്ശ് ..(Shhh) – (2012), പ്രിയംവദ കാതരയാണോ (2012), ഒരു തുണ്ട് പടം (2013) തുടങ്ങിയ ലഘു സിനിമകള്‍ എഴുതി സംവിധാനം ചെയ്തു. പടയോട്ടം, കെട്ട്യോളാണെന്റെ മാലാഖ, മനോഹരം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ അഭിനേതാവായും ബേസിൽ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago