കംപ്യൂട്ടര്‍ എഞ്ചിനിയറായിട്ട് ക്രിക്കറ്റ് കളിക്കാരനായാല്‍ മതിയെന്ന് വീട്ടുകാര്‍, സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണെന്നറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെ: ബേസില്‍ ജോസഫ്

ചെറുപ്പത്തില്‍ തനിക്കുണ്ടായിരുന്ന ക്രിക്കറ്റ് മോഹങ്ങളെ കുറിച്ച് സംവിധായകന്‍ ബേസില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണോട് സംസാരിക്കുന്ന വീഡിയോയില്‍ ക്രിക്കറ്റ് പ്ലെയര്‍ ആകാനുള്ള മോഹത്തെ കുറിച്ചാണ് ബേസില്‍ പറയുന്നത്.

”ഭയങ്കര പ്ലെയര്‍ ആവണമെന്നായിരുന്നു ആഗ്രഹം. ക്രിക്കറ്റ് പ്ലെയറാവണം എന്നുള്ള ആഗ്രഹമൊക്കെയായിരുന്നു. അപ്പൊ വീട്ടുകാര് എന്റെയടുത്ത് പറഞ്ഞു അനില്‍ കുംബ്ലെയെ കണ്ട് പഠിക്ക് എന്ന്. അനില്‍ കുംബ്ലെ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആണല്ലോ. കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആയിട്ട് ക്രിക്കറ്റ് കളിക്കാരന്‍ ആയതാണ്.” ”നീ ആദ്യം കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആവ്, എന്നിട്ട് ക്രിക്കറ്റ് കളിക്കാം എന്ന് വീട്ടുകാര് പറഞ്ഞു. സ്മാര്‍ട്ട് മൂവ് ആയിരുന്നു. എന്നാ പിന്നെ ശരി, കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആവാം എന്ന് വിചാരിച്ചാണ് എന്‍ജിനീയറിംഗിന് പോയത്. പക്ഷെ സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണ് എന്ന കാര്യം പില്‍ക്കാലത്താണ് ഞാന്‍ മനസിലാക്കിയത്.”

”അത് അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെ” എന്നാണ് ബേസില്‍ പറയുന്നത്. ബേസിലും സഞ്ജുവുമായുള്ള കൂടിക്കാഴ്ച നേരത്തെ തന്നെ ഫെയ്സ്ബുക്കിലൂടെ താരം പങ്കുവച്ചിരുന്നു. ‘ഫണ്‍ ടൈംസ് വിത്ത് മിന്നല്‍ കോച്ച് ബേസില്‍ ജോസഫ്, സ്റ്റേ ട്യൂണ്‍ഡ് ഫോര്‍ സം ആക്ഷന്‍’ ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചത്. ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി ആഗോള ശ്രദ്ധ നേടിയിരുന്നു. ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago