ഒരു വലിയ സ്ഥലം മുഴുവൻ സെറ്റിട്ട് വിജയ് ചിത്രം; മേക്കിങ്ങ് വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

തമിഴ് നടൻ വിജയ് നായനായി എത്തിയ ചിത്രം ബീസ്റ്റ് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. വിജയിയെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ പതിമൂന്നിന് ആയിരുന്നു റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത അന്നുമുതൽ തന്നെ ചിത്രത്തെ തേടി പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ വന്നിരുന്നു. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രം നേടിയതെങ്കിലും ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത നേട്ടം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞു. ഇരുന്നൂറ് കോടി ആഗോള കളക്ഷൻ നേടുന്ന ചിത്രമായി ബീസ്റ്റ് മാറി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയുടെ പ്രമോ ആണ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് മേക്കിംഗ് വീഡിയോയുടെ പ്രമോ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിൽ പ്രധാനമായും പരാമർശിക്കുന്നത് ഒരു വലിയ മാൾ ഹൈജാക്ക് ചെയ്ത് അതിലുള്ള ജനങ്ങളെ ബന്ദികളാക്കിയ തീവ്രവാദികളിൽ നിന്നും അവരെ രക്ഷിക്കുന്നതാണ്. ചിത്രത്തിൽ രക്ഷകനായി എത്തുന്ന മുൻ റോ ഉഗ്യോഗസ്ഥനായ വീരരാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആളുകളെ ബന്ദികളാക്കിയ ആ മാൾ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനു വേണ്ടി മാൾ പൂർണമായും സെറ്റിട്ട് എടുക്കുകയായിരുന്നു. ചിത്രത്തിൽ ചെന്നൈ ഈസ്റ്റോ കോസ്റ്റ് മാൾ ആയാണ് ആ മാൾ കാണിച്ചത്.

അതേസമയം, പ്രമോ വീഡിയോയിൽ ചിത്രത്തിലെ ഈ മാൾ പൂർണമായും സെറ്റിട്ടതാണെന്ന് വ്യക്തമാക്കുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഏപ്രിൽ 24ന് റിലീസ് ചെയ്യും. ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് നടൻ കൂടിയായ ഡികെ കിരൺ ആണ്. ബീസ്റ്റിനു മുമ്പ് നെൽസൺ സംവിധാനം ചെയ്ത ശിവ കാർത്തികേയൻ നായകനായ ഡോക്ടർ എന്ന ചിത്രത്തിനും കലാസംവിധാനം നിർവഹിച്ചത് കിരൺ ആയിരുന്നു. ബീസ്റ്റിൽ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago