മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. പരമ്പരകളിലെ മുന്‍നിര താരമാണ് ബീന ആന്റണി. കോവിഡ് ബാധിച്ചു കുറച്ചു നാള്‍ ആശുപത്രിയിലായിരുന്നു താരം. വീണ്ടും ഷൂട്ടിങ്ങുകളില്‍ സജീവമായ താരം താന്‍ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് മനസു തുറക്കുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഇത് തന്റെ രണ്ടാം ജന്മമാണെന്ന് പറയാം. കാരണം മരണത്തിന്റെ മുന്നില്‍ നിന്നാണ് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറിയത്. പനിയായാണ് കോവിഡ് തുടങ്ങിയത്. വീട്ടില്‍ വിശ്രമിച്ചാല്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ച് ഗുളികയും കഴിച്ച് വീട്ടില്‍ തന്നെ കിടന്നു. കാരണം നേരത്തെ സഹോദരിക്ക് കോവിഡ് വന്നപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ് ചെയ്തത്. പെട്ടെന്നൊരു ദിവസം ശ്വാസംമുട്ടല്‍ കൂടി ഉടന്‍ ആശുപത്രിയിലേക്ക് പോയി. ഐസിയുവും വെന്റിലേറ്ററും മുറികളുമെല്ലാം നിറഞ്ഞിരിക്കുകയായിരുന്നു. അവസാനം ഒരു മുറി കിട്ടി. ചികിത്സക്കിടെ പെട്ടെന്നൊരു ചുമ വന്നു. പിന്നെ ശ്വാസം കിട്ടാതായി. അടുത്ത് ആരും ഇല്ലായിരുന്നു. മരണത്തെ മുന്നില്‍ കണ്ടു. എങ്ങനെയോ നടന്ന് മുറിക്ക് പുറത്തെത്തി നഴ്സിനെ വിളിച്ചു. അവര്‍ ഓടിയെത്തി ഓക്സിജന്‍ തന്നു. മൂന്നു ദിവസം അതേ കിടപ്പായിരുന്നു. ആ സമയത്ത് ഡോക്ടര്‍മാര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ വെന്റിലേറ്റര്‍ നോക്കിവയ്ക്കാന്‍ നിര്‍ദേശിച്ചു.
ഏത് സമയവും ക്രിട്ടിക്കലാകാം എന്ന സ്ഥിതിയായിരുന്നു. ആളുകള്‍ക്ക് എന്നോടുള്ള സ്നേഹം ശരിക്കും മനസ്സിലായത് കോവിഡ് വന്നപ്പോഴാണ്. മമ്മൂക്കയും ലാലേട്ടനുമൊക്കെ വിളിച്ച് ധൈര്യം പകര്‍ന്നു. എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമായാകാം ദൈവം എനിക്ക് രണ്ടാം ജന്മം നല്‍കി. ആശുപത്രിയില്‍ ഒമ്പത് ദിവസത്തേക്ക് രണ്ട് ലക്ഷത്തിലധികം രൂപയാണ് ബില്ലായത്. പെട്ടെന്ന് അത്ര വലിയൊരു തുക എടുക്കാന്‍ കൈയിലുണ്ടായിരുന്നില്ല. അമ്മ സംഘടനയാണ് രണ്ടുല ക്ഷം രൂപ ബില്ലടക്കാന്‍ തന്നത്. അഡ്മിറ്റായ സമയം ഇടവേള ബാബുവിനെ വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. ചെലവിനെ കുറിച്ച് ആലോചിക്കേണ്ട എല്ലാം അമ്മ നോക്കിക്കൊള്ളും എന്ന് ബാബു പറഞ്ഞു.’ ബീന പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…