മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. ഇരുമതത്തിൽപ്പെട്ടവരാണെങ്കിലും ഇവരുടെ ദാമ്പത്യം സെലിബ്രിറ്റികൾക്ക് ഒരു മാതൃക തന്നെയാണ്. ഇപ്പോഴിതാ ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് കണ്ണീരോടെ അറിയിച്ചിരിക്കുകയാണ് മനോജ്.
‘‘ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു ബീന. എന്നാൽ ശാരീരിക വിഷമതകള്‍ കൂടിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റിൽ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങൾ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും ഒന്നും പറഞ്ഞില്ല. ഐ.സി.യു നോക്കണമെന്ന് ഒരു ദിവസം ഡോക്ടർ പറഞ്ഞു. ആവശ്യം വേണ്ടി വന്നാലോ. രോഗം കൂടിയാൽ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല. പിറ്റേ ദിവസം ചെറിയ മാറ്റം കണ്ടു. ഇന്നലെ ആശുപത്രിയിൽ നിന്നു വിളിച്ചു. കുഴപ്പമില്ല. നല്ല മാറ്റം കാണുന്നു. നാളത്തെ എക്സ് റേയാണ് പ്രധാനം. ഭയക്കാനില്ലെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു. ഇന്നു രാവിലെ എക്സ് റേ എടുത്തു. ദൈവം കാത്തു നല്ല പുരോഗതിയുണ്ട്. പേടിക്കാനില്ലെന്ന് ഡോക്ടർ പറഞ്ഞു’’. – മനോജ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…