Behind the Scenes of Selfie Disaster
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു സംഭവമായിരുന്നു കുട്ടികൾ കിണറിന് സമീപമിരുന്ന് സെൽഫി എടുക്കുമ്പോൾ ഒരു അമ്മുമ്മ കിണറ്റിലേക്ക് വീഴുന്ന വീഡിയോ ദൃശ്യം. സംഭവത്തെ തുടർന്ന് ഒരുപാട് ആളുകൾ പുതിയ കാലഘട്ടത്തിൽ ഉരുത്തിരിയുന്ന വീഡിയോ, സെൽഫി ഭ്രമത്തെകുറിച്ചു പ്രതികരിക്കുകയുണ്ടായി. എന്നാൽ ഒരു സിനിമക്ക് വേണ്ടി ചിത്രികരിച്ച ഒരു രംഗമാണിതെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ രംഗത്തെത്തുകയുണ്ടായി. വിവിയൻ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ വീമ്പിന് വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചിത്രികരിച്ചതെന്നാണ് സംവിധായകൻ പ്രതികരിച്ചത്. ഇപ്പോൾ ഈ രംഗം ചിത്രികരിക്കുന്നതിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുൻപ് അതിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ പറഞ്ഞു. ദൃശ്യങ്ങളിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്.
ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്. സംഭവത്തിൽ സംവിധായകനെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തുകയുണ്ടായി. എന്നാൽ ഈ വിഡിയോയിലൂടെ പറയാൻ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോൾ ലഭിക്കുന്ന പ്രതികരണമെന്ന് വിവിയൻ പറയുന്നു. ‘എല്ലാവരും പറയുന്നതിന്റെ പുറകിലുള്ള വികാരം എനിക്ക് മനസ്സിലാവും. ഞാനും ഈ ചതിയുടെ ഭാഗമാണ്. ഇതല്ലെങ്കിൽ വേറെ വിഡിയോ.. ഇത് തെളിയിക്കാൻ എന്നെ കൊണ്ട് സാധിച്ചു എന്നതിലും. എല്ലാരേയും ഒരു കാര്യത്തിൽ ഒരുമിപ്പിക്കാൻ സാധിച്ചതിലും ദൈവത്തിന് നന്ദി. വ്യാജ ന്യൂസിനെതിരെയുള്ള സമരം. നിങ്ങളോരുത്തരും അതിന്റെ ഭാഗമാണ്. കാലം തെളിയിക്കും.’–വിവിയൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…