Categories: Malayalam

ഉണ്ട ഗംഭീരം, ചിത്രത്തിന് നൂറിൽ നൂർ മാർക്ക് നൽകി ലോക്‌നാഥ് ബെഹ്‌റ

മികച്ച പ്രതികരണങ്ങളോട് കൂടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഉണ്ട. പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം കാണാൻ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രത്യേക പ്രദർശനത്തിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എത്തി. ചിത്രം കണ്ടു ഇറങ്ങിയതിനു ശേഷം ചിത്രത്തിന് നൂറിൽ നൂറ് മാർക്കും നൽകിയിരിക്കുകയാണ് ബഹ്റ. അദ്ദേഹത്തിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചിത്രം കാണാൻ എത്തി. ഉണ്ടയിൽ ചിത്രീകരിച്ചിട്ടുള്ള പല പ്രതിസന്ധികളും പൊലീസ് ജീവിതത്തിൽ സാധാരണയായി ഉള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.പൊലീസുകാരുടെ ജീവിതം ജനങ്ങളിലേക്ക് എത്തിക്കുന്ന വളരെ നല്ല ഒരു ചിത്രമാണ് ഉണ്ടയെന്ന് മറ്റ് പോലീസുകാരൻ അഭിപ്രായപ്പെട്ടു.

“വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നത്. കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടും കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടില്ല. കാരണം ആളുകൾ കരുതുന്നപോലെ ത്രില്ലർ നിമിഷങ്ങളോ ആക്‌ഷനോ ചിത്രത്തിൽ ഇല്ല. വളരെ പതുക്കെയാണ് ചിത്രം കഥ പറയുന്നത്. മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. ചിത്രത്തിൽ പൊലീസിനു വിമർശനവും അഭിനന്ദനവും നൽകുന്നുണ്ട്. ക്ലൈമാക്സും പ്രചോദനമാണ്.”–ബെഹ്റ പറഞ്ഞു.
ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി എത്തിയത് സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ ആയിട്ടാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago