Categories: Malayalam

സ്പടികം രണ്ടാം ഭാഗം ഒരുക്കാൻ 65 ലക്ഷം വിലമതിക്കുന്ന ബെൻസ് കാർ വരെ നിർമാതാവ് തരാൻ തയ്യാറായി;മനസ്സ് തുറന്ന് ഭദ്രൻ

1995 മാര്‍ച്ച് 30ന് ഭദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്. ആടുതോമ എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഈ മാർച്ച് 30ന് സ്പടികം അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ വീണ്ടും സ്ഫടികം എത്തുകയാണ് എന്ന വാർത്ത ഭദ്രൻ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി നിരവധി ആളുകൾ തന്നെ സമീപിച്ചിരുന്നു എന്ന് പറയുന്ന ഭദ്രൻ അത്തരത്തിൽ ഒരു നിർമ്മാതാവ് തൻറെ അടുക്കൽ എത്തിയകാര്യം വിശദീകരിക്കുകയാണ്.

‘സ്ഫടികം റിലീസിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ എന്റെ വീട്ടില്‍ വന്നു. അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്‌സിഡീസ് ബെന്‍സ് കാർ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അത് ഒരു കൊല്ലമേ ഉപയോഗിച്ചുള്ളൂ. ഒരു ഓഫർ എന്ന രീതിയിൽ എന്നോട് അദ്ദേഹം പറഞ്ഞു, സ്ഫടികം 2 ചെയ്യണം. നിങ്ങളുടെ സിനിമയുടെ കഥയൊന്നും എനിക്കു പ്രശ്‌നമില്ല, രണ്ടു കാര്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായാല്‍ മതി. ഒന്ന്, ഇതിലെ തുണി പറിച്ച് ഇടി. രണ്ട്, കറുപ്പും ചുവപ്പും ഷോര്‍ട്‌സിട്ട് റയ്ബാന്‍ ഗ്ലാസ്സും വച്ചുള്ള രംഗം.’

‘ഞാന്‍ കുറച്ച് നേരം നിശബ്ദനായി ഇരുന്ന ശേഷം പൊട്ടിച്ചിരിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ‘നിങ്ങള്‍ എന്താ ചിരിക്കുന്നത്’. ഞാന്‍ പറഞ്ഞു ‘നിങ്ങള്‍ ഇത്രയും പണം മുടക്കി ഇത്രയും സമയമെടുത്ത് ഉണ്ടാക്കിയ സിനിമ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിങ്ങള്‍ക്കു മനസ്സിലായില്ലല്ലോ. ചെകുത്താന്‍ എന്നെഴുതിയ അപ്പന്‍, തന്റെ മകന്‍ ചെകുത്താനായിരുന്നില്ല, സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ് ആ സിനിമയുടെ കാതൽ എന്ന് ഞാൻ പറഞ്ഞു.

അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായിച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പന്‍ വില്ലന്മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകന്‍ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകാൻ സാധിക്കുമോ. അതിലൊരു മാറ്റം നമ്മള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് അയാള്‍ വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞ് ആ ജീവിതത്തിലേക്കു തിരിച്ചുപോകുന്നത്. എന്തായിരുന്നു ആടുതോമയുടെ പ്രശ്‌നം? എന്നെ മനസ്സിലാക്കാതെ, എന്റെ കുട്ടിക്കാലം മനസ്സിലാക്കാതെ, എന്നെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് തന്റെ പ്രതിഭയെയും പ്രകാശത്തെയും നല്ല വഴിക്കു തിരിക്കാതെ നിങ്ങള്‍ എന്നെ വളരെ മോശമായി വളര്‍ത്തിയതിന്റെ പ്രശ്‌നമാണ്. എന്ന് അപ്പന്‍ അതു മനസ്സിലാക്കിയോ അന്നു മകന്‍ മാറി സ്ഫടികമായി. അപ്പോള്‍ എങ്ങനെയാണ് ഒരു പാര്‍ട്ട് 2 ഉണ്ടാവുക’. എങ്ങനെയാണ് ഭദ്രൻ ഇതിന് മറുപടി നൽകിയത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago