Categories: Malayalam

ഇങ്ങനെ നടന്നാല്‍ മതിയോ ? ഒരു കല്യാണം കഴിക്കേണ്ടേ? വിവാഹത്തെ കുറിച്ച് ചോദിച്ച ആരാധകന് ഭാമയുടെ വിചിത്ര മറുപടി

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സുന്ദരി നായികയാണ് ഭാമ. ഇപ്പോൾ കുറച്ചു കാലമായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുന്ന നടി സ്റ്റേജ് ഷോകളുമായി തിരക്കിലാണ്.മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്.

സോഷ്യൽമീഡിയയിലും വളരെ സജീവമാണ് താരം ഇപ്പോൾ. കഴിഞ്ഞദിവസം നടി അനു സിത്താരയുടെയും ഭർത്താവിന്റെയും വിവാഹവാർഷികത്തിന് ആശംസകളുമായി ഇൻസ്റ്റാഗ്രാം പോസ്റ്റ് കുറിച്ചിരുന്നു ഭാമ .ഇതിനുതാഴെ ഭാമയുടെ വിവാഹ കാര്യത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ആരാധകർ.ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ… ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നും ആരാധകര്‍ ചോദിച്ചു. ഞാന്‍ കെട്ടികൊളാമെന്ന് പോലും ഒരാള്‍ കമന്റിട്ടു. അതേസമയം വിവാഹത്തെ കുറിച്ച്‌ ചോദിച്ചയാളോട് 2bac0md2 എന്നാണ് വിങ്കിങ്ങ് സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്. ഭാമയുടെ ഈ മറുപടി എന്തെങ്കിലും കോഡ് ആണോ എന്ന് വരെ ആരാധകർ സംശയിക്കുന്നുണ്ട്. താരം പ്രണയത്തിലാണ് എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്തായാലും കാത്തിരിക്കുകയാണ് ഭാമയിൽനിന്നുള്ള മറുപടിക്കായി പ്രേക്ഷകർ

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago