പ്രേക്ഷകരുടെ പ്രിയ താരം ഭാമ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ലളിതമായ ചടങ്ങില്‍ ഇന്ന് രാവിലെയായിരുന്നു ഭാമയുടെ കഴുത്തില്‍ അരുണ്‍ താലി കെട്ടിയത്. ഇന്നലെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ മെഹന്തി വെഡിങ് വീഡിയോയും ചിത്രങ്ങളും താരം പുറത്തു വിട്ടത്.
പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് തങ്ങള്‍ പ്രണയിച്ചിരുന്നത് എന്നും താരം പറഞ്ഞിരുന്നു. കാനഡയിലാണ് അരുണ്‍ പഠിച്ചതെല്ലാം, ബിസിനസ്സുകാരനാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ നായികയായാണ് ഭാമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി താരം തിളങ്ങിയിട്ടുണ്ട്. ഇവര്‍ വിവാഹിതരായാല്‍, വണ്‍ വേടിക്കറ്റ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു.
2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും സിനിമയിലേക്ക് പിന്നീട് കടന്നു വന്നിരുന്നില്ല. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. താരത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…