Categories: MalayalamNews

വൈശാലിയിൽ കുറ്റം കണ്ടുപിടിക്കാൻ വെല്ലുവിളിച്ച് ഭരതൻ; കണ്ടെത്തിയത് രസകരമായ കുറ്റം

“എന്തിലും,ഏതിലും ഒരു കുറ്റമെങ്കിലും കണ്ടു പിടിക്കുന്നവനല്ലേ താൻ ?
എന്നാൽ, ഈ സിനിമയിൽ എന്തെങ്കിലുമൊരു തെറ്റ് കണ്ടുപിടിക്കാൻ തന്നെ ഞാൻ വെല്ലു വിളിക്കുന്നു…..തനിക്കതിന് സാധിച്ചാൽ….”

തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു സംവിധായകൻ ഭരതന്റെ വാക്കുകളിൽ.

വർഷം -1988.

മലയാളചലച്ചിത്രലോകം കണ്ട എക്കാലത്തെയും മികച്ച
‘എപ്പിക് ക്‌ളാസ്സിക് ‘ ഫിലിമുകളിലൊന്നായ, ഭരതന്റെ
‘വൈശാലി’ സിനിമാകൊട്ടകകൾ നിറഞ്ഞോടുന്ന കാലം.

തന്റെ ഉറ്റസുഹൃത്തും,നർമ്മരസികനുമായ സംവിധായകൻ വീ.കെ.പവിത്രനെയായിരുന്നു (ഉപ്പ് പവിത്രൻ) ഭരതൻ വെല്ലുവിളിച്ചത്.

കാരണം,ലോകപ്രശസ്തങ്ങളായ ഹോളീവുഡ് ചിത്രങ്ങളിൽ പോലും സൂക്ഷ്മമായ പിഴവുകൾ കണ്ടു പിടിക്കുന്നതിൽ ‘വിദഗ്ദനായിരുന്നു’ സാക്ഷാൽ പവിത്രൻ.
……………………………………………………………………………………………
സിനിമ തുടങ്ങി ഏറെ നേരമായിട്ടില്ല……
പവിത്രൻ നിറുത്താതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി ???

ധ്യാനനിരതനായിരിക്കുന്ന മഹർഷി വിഭാണ്ഠകന്റെ (ഋഷ്യശൃംഖന്റെ പിതാശ്രീ) കൈകളിലൂടെ, മധുഅമ്പാട്ടിന്റെ കാവ്യമനോഹരമായ ഛായാഗ്രഹണം തഴുകിയൊഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പെട്ടെന്നത് സംഭവിച്ചത് !

“എന്താടോ…എന്താ പ്രശ്നം?…താൻ ചിരിക്കാതെ കാര്യം പറ “???
ജിജ്ഞാസയും,കോപവും,ജാള്യതയും കടിച്ചമർത്താൻ പണിപ്പെട്ടു കൊണ്ട് ഭരതൻ തന്റെ ചങ്ങാതിയോടു ചോദിച്ചു.

ചിരിയെ ഒരു വിധത്തിൽ കടിഞ്ഞാണിട്ട് നിർത്തിക്കൊണ്ട്
പവിത്രൻ ഭരതനോട് ചോദിച്ചു.

“നൂറ്റാണ്ടുകൾക്കു മുൻപ്, ഏതാശുപത്രിയിലാണെടോ മഹർഷി
വിഭാണ്ഡകന്റെ കയ്യിൽ ‘സ്‌മോൾ പോക്സ് ഇഞ്ചക്ഷൻ’
(വസൂരിക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പ് ) കുത്തിവെച്ചത് ? ”

അപ്പോൾ മാത്രമാണ്, വിഭാണ്ഠകനായി അഭിനയിച്ച നടൻ ശ്രീരാമന്റെ
കയ്യിലെ വലിയ വട്ടത്തിലുള്ള ‘ഇഞ്ചക്ഷന്റെ പാട് ‘ ഭരതൻ ശ്രദ്ധിച്ചത് !!!

പിന്നീട് നടന്ന ചിരിമത്സരത്തിൽ, ചങ്ങാതിമാരിൽ ആര് ജയിച്ചോ ആവോ?

രതികാമനാസൗന്ദര്യങ്ങളുടെ ‘നഗ്നമായ’ ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേൽ, സെൻസർ ബോർഡിന്റെ ‘ക്രൂരമായ കത്രിക’ കൊണ്ടു മുറിഞ്ഞു, രക്തം ചിന്തപ്പെട്ട ഒരു അതുല്യകലാസൃഷ്ടി കൂടിയായിരുന്നു വൈശാലി.

എഴുത്ത് കടപ്പാട്..കിഷൻഹർ

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago