നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.
ബെംഗലുരുവില്‍ നിന്ന് തൃശ്ശൂരിലെ വീട്ടിലേക്കെത്തിയ താരം ഹോം ക്വാറന്റൈനില്‍ ആയിരുന്നു. മുത്തങ്ങ അതിര്‍ത്തി വരെ ഭാവനയെ കൊണ്ടുവിട്ടത് ഭർത്താവും പിന്നീട് സഹോദരനും ആയിരുന്നു. പോലീസിന്റെ അകമ്പടിയോടെയാണ് ഭാവന വീട്ടിലേക്കു തിരിച്ചത്. ഭാവന കഴിഞ്ഞ ദിവസം തന്റെ മുപ്പത്തി നാലാമത്തെ പിറന്നാൾ ആഘോഷിച്ചിരുന്നു. മഞ്ജുവാര്യർ ഉൾപ്പെടെ നിരവധി താരങ്ങളാണ് ഭാവനക്ക് പിറന്നാളാശംസകൾ നേർന്നത്.
‘ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തിൽ പിറന്നാൾ ആശംസ നേർന്ന് മഞ്ജു കുറിച്ചത്. നടിമാരായ ശിൽപബാല, മൃദുല മുരളി, ഷഫ്ന, സംവിധായകൻ ലാലിന്റെ മകൾ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകൾ നേർന്നു. ഇവർക്കെല്ലാം നന്ദിപറഞ്ഞുകൊണ്ട് ഭാവന സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
‘മറ്റൊരു വർഷം അതിൻറെ എല്ലാ ഉയർച്ചകളോടും താഴ്ചകളോടും കൂടി കടന്നുപോയി. എല്ലാ കരുതലോടും സ്നേഹത്തോടും കൂടി ഒരു മികച്ച വ്യക്തിയാകാൻ എന്നെ സഹായിച്ചു. എന്റെ തന്നെ ഒരു മികച്ച പതിപ്പിനായി ഒരു പുതുവർഷം ആരംഭിക്കുകയാണ്. എന്റെ ജന്മദിനത്തിൽ ഉഷ്മളവും ആത്മാർത്ഥവുമായ ആശംസകൾ എല്ലാവർക്കും ഞാൻ വളരെയധികം നന്ദി പറയുന്നു.
നിങ്ങളിൽ നിന്ന് നിരുപാധികമായ അത്തരം സ്നേഹം ലഭിക്കുന്നതിന് എന്റെ മുൻ ജീവിതത്തിൽ ഞാൻ വളരെ നല്ല എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.. എല്ലാവർക്കും ഒരുപാട് നന്ദി.. എപ്പോഴും സ്നേഹം..’ ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…