അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നടി ഭാവന. നടിയുടെ തിരിച്ചുവരവിന് സോഷ്യൽ മീഡിയയിൽ എല്ലാം വലിയ വരവേൽപ്പ് ആയിരുന്നു. കഴിഞ്ഞദിവസം ഐഎഫ്എഫ്കെയിൽ സർപ്രൈസ് അതിഥിയായി ഭാവന എത്തിയപ്പോൾ വലിയ കരഘോഷത്തോടെ ആയിരുന്നു സ്വീകരണം നൽകിയത്. ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ ഭാവന മലയാളത്തിലെ ചില താരങ്ങളെക്കുറിച്ച് പറഞ്ഞ രസകരമായ അഭിപ്രായങ്ങളാണ് വൈറലായിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി രസകരമായ മറുപടികളാണ് താരം നൽകിയത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ കുറിക്കു കൊള്ളുന്ന മറുപടിയാണ് ഭാവന നൽകിയത്. ദുൽഖറിനെക്കുറിച്ച് ആരാധകർ ചോദിച്ചതിന് മറുപടിയായി ‘ഏറ്റവും സ്റ്റൈലിഷ് ആയ താരം’ എന്നാണ് ഭാവനയുടെ ഉത്തരം. ടോവിനോയെക്കുറിച്ച് ചോദ്യം വന്നപ്പോൾ ‘സൂപ്പർഹീറോ’ എന്ന മറുപടി നൽകി. ഭാവനയുടെ ഉത്തരം ടോവിനോയും പങ്കുവെച്ചു. ‘യഥാർത്ഥ സൂപ്പർഹീറോയിൽ നിന്നും വരുന്ന വാക്കുകൾ. എന്റെ ആദ്യ ഓൺസ്‌ക്രീൻ ജോഡി. എന്നും പ്രിയപ്പെട്ടത്’ – എന്നാണ് ടൊവിനോ കുറിച്ചത്.
കുഞ്ചാക്കോ ബോബനെക്കുറിച്ച് ‘കളങ്കമില്ലാത്ത വ്യക്തി, എന്നും യുവാവ്’ എന്നാണ് ഭാവന മറുപടി നൽകിയത്. ‘പകരം വെക്കാനാവാത്ത വ്യക്തി’യെന്നാണ് മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ ഭാവന മറുപടി നൽകിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭാവന മലയാളസിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ സമയത്ത് തമിഴ്, കന്നഡ ഭാഷകളിൽ സജീവമായിരുന്നു താരം. കഴിഞ്ഞയിടെ നടി ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ
താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മലയാള സിനിമയിലേക്കുളള തിരിച്ചു വരവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…