മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഭാവന മെഴ്സിഡീസ് ബെൻസിന്റെ സി– ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ്.ബെംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്സിൽ നിന്നാണ് ഭാവനയും ഭർത്താവ് നവീനും കാർ സ്വന്തമാക്കിയത്. മെഴ്സിഡീസ് കടുത്ത ആരാധികയാണ് താനെന്നും പുതിയ ബെൻസ് സ്വന്തമാക്കിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഡീലർഷിപ്പ് പുറത്തുവിട്ട വിഡിയോയിലൂടെ താരം പറഞ്ഞു.
View this post on Instagram
താരം സ്വന്തമാക്കിയത് സി ക്ലാസിന്റെ ഏതു എൻജിൻ വകഭേദമാണ്എന്ന് വ്യക്തമല്ല. ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് മെഴ്സിഡീസിന്റെ സി ക്ലാസ്. രണ്ടു ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിന് 203 ബിഎച്ച്പി കരുത്തുണ്ട്. അതെ പോലെ രണ്ട് വ്യത്യസ്ത തരം കരുത്തിൽ 2 ലീറ്റർ എൻജിൻ ലഭ്യമാണ്.അത് കൊണ്ട് തന്നെ 220 ഡി എന്ന വകഭേദത്തിന് 194 ബിഎച്ച്പി കരുത്തുണ്ട്. രണ്ടാമത്തേതായ 300 ഡിയുടെ കരുത്ത് 245 ബിഎച്ച്പിയാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്തൻ 220 ഡി 6.9 സെക്കന്റുകൾ എടുക്കുമ്പോൾ 300 ഡിയ്ക്ക് 5.9 സെക്കന്റുകൾ മാത്രം മതി.