‘തൽക്കാലം ഭീമന്റെ വഴിക്ക് പോട്ടെ കാര്യങ്ങള്’; പൊട്ടിച്ചിരിപ്പിച്ച് ചാക്കോച്ചനും കൂട്ടരും; ട്രയിലർ പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭീമന്റെ വഴി’ ട്രയിലർ റിലീസ് ചെയ്തു. തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാധാരണ നാട്ടിൻപുറങ്ങളിലും മറ്റും കാണുന്ന വഴി പ്രശ്നം ആണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ട്രയിലറിൽ കാണാം. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയിലർ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ചാണ് അവസാനിക്കുന്നത്.

നടൻ ചെമ്പൻ വിനോദ് ജോസിന്റേതാണ് തിരക്കഥ. ‘അങ്കമാലി ഡയറീസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പൻ ജോസ് വിനോദ് അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസ് അലോഷ്യസ്, ശബരീഷ് വർമ, നിർമൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ചെമ്പൻ വിനോദിന്റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസും ചേർന്നാണ് നിർമാണം. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ഗാനങ്ങൾ – മുഹ്സിൻ പരാരി, സംഗീത സംവിധാനം – വിഷ്ണു വിജയ്, കലാസംവിധാനം – അഖിൽ രാജ് ചിറയിൽ, എഡിറ്റിംഗ് – നിസാം കാദിരി. ഡിസംബർ മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 130ഓളം തിയറ്ററുകളിൽ ആയിരിക്കും ‘ഭീമന്റെ വഴി’ പ്രദർശനത്തിനെത്തുകയെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് – ആർ.ജി. വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ സി.ജെ., പി.ആർ.ഒ. – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago