Categories: CelebritiesNewsTelugu

തെലുങ്കിലും തകർത്താടി അയ്യപ്പനും കോശിയും; ദീപാവലി സ്പെഷ്യലായി പ്രമോ വീഡിയോയുമായി ഭീംല നായക് ടീം

മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സിനിമയാണ് സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’. തെലുങ്കിലേക്ക് സിനിമ റീമേക്ക് ചെയ്തിരിക്കുകയാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കിൽ എത്തുമ്പോൾ അയ്യപ്പനും കോശിക്കും പേര്. പവൻ കല്യാൺ, റാണ ദഗുബട്ടി എന്നിവരാണ് യഥാക്രമം ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ തെലുങ്കിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒരു വീഡിയോ പ്രമോ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം, ഭീംല നായക് സിനിമയിലെ പാട്ട് നവംബർ ഏഴിന് റിലീസ് ചെയ്യും. സാഗർ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് അവതരിപ്പിച്ച കോശി തെലുങ്കിൽ ഡാനിയേൽ ശേഖറാകുമ്പോൾ ആ കഥാപാത്രമായി എത്തുന്നത് റാണ ദഗുബട്ടി ആണ്. കഴിഞ്ഞയിടെ സോഷ്യൽ മീഡിയയിൽ ഭീംല നായക് ലൊക്കേഷൻ സെറ്റിൽ നിന്നുള്ള ഒരു ചിത്രം വൈറലായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ പടം പുറത്തു വിട്ടത്. പവൻ കല്യാണും റാണ ദഗുബട്ടിയും ലൊക്കേഷനിൽ വിശ്രമിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്തു വന്നത്. ലൊക്കേഷനിൽ സെറ്റിട്ടിരിക്കുന്ന ഒരു കയറു കട്ടിലിലും കാളവണ്ടിയിലുമായിരുന്നു താരങ്ങളുടെ വിശ്രമം. സെറ്റിലെ കയറു കട്ടിലിൽ ഒരു തലയണ വെച്ചായിരുന്നു പവൻ കല്യാൺ കിടന്നത്. കൈലി മുണ്ടും നീല ഷർട്ടുമായിരുന്നു വേഷം. തൊട്ടപ്പുറത്ത് കിടക്കുന്ന കാളവണ്ടിയിൽ തലയ്ക്ക് കൈ കൊണ്ട് താങ്ങ് കൊടുത്ത് കിടക്കുന്ന റാണ ദഗുബട്ടിയും. വെള്ള മുണ്ടും ഷർട്ടുമായിരുന്നു റാണയുടെ വേഷം.

ചിത്രത്തിൽ പവൻ കല്യാണിന് നായികയായി നിത്യ മേനോനും റാണയുടെ നായികയായി സംയുക്ത മേനോനുമാണ് എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. സിതാര എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. 2022 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ സംഗീതം. നിത്യ മേനോന്‍, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago