മൈക്കിളപ്പനേയും പിള്ളാരെയും ഇരുകൈയും വിരിച്ചാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ഒപ്പം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് ചിത്രത്തിലെ യുവതാരങ്ങളും. സിനിമയിൽ ശ്രീനാഥ് ഭാസിയുടെ നായികയായി റെയ്ചൽ എന്ന കഥാപാത്രമായി എത്തിയ താരമാണ് അനഘ. ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പങ്കു വെയ്ക്കുകയാണ് അനഘ. ഓൺലൈൻ മാധ്യമമായ ബിഹൈൻഡ് വുഡ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി മമ്മൂട്ടിയ കണ്ടതിന്റെ അനുഭവം അനഘ പങ്കുവെച്ചത്.
ആദ്യമായി കണ്ടപ്പോൾ മമ്മൂട്ടിയുടെ അടുത്ത് എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് അനഘ പറയുന്നു. ഒരു പൊട്ട ചോദ്യമാണ് ചോദിച്ചത്. അത് പിറുപിറുക്കുന്ന പോലെ ആയിരുന്നു. ‘മമ്മൂക്കയുടെ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയേതാ’ ? എന്നാണ് ചോദിച്ചത്. എന്തെങ്കിലുമൊക്കെ ചോദിക്കണമല്ലോ അതുകൊണ്ട് അനഘ ചോദിക്കുകയാണല്ലേ എന്നാണ് മമ്മൂട്ടി ഇതിന് മറുപടി നൽകിയതെന്നും അനഘ വ്യക്തമാക്കി. പിന്നീട് കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. മമ്മൂക്കയോട് വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും എന്ത് പറഞ്ഞാലും അദ്ദേഹം കൗണ്ടർ അടിക്കുമെന്നും അനഘ പറഞ്ഞു.
സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമയിലെ ‘പറുദീസാ’ എന്ന ഗാനം ഹിറ്റ് ആയിരുന്നു. പാട്ട് ഹിറ്റ് ആയതിനൊപ്പം അനഘയുടെ കഥാപാത്രവും ചർച്ചയായിരുന്നു. ചിത്രത്തിൽ റെയ്ചൽ എന്ന കഥാപാത്രമായാണ് അനഘ എത്തിയത്. സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അനഘ സിനിമയിലേക്ക് എത്തിയത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് ഭീഷ്മയിൽ മമ്മൂട്ടിക്ക് ഒപ്പമെത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…