മമ്മൂട്ടിയെ നായകനാക്കി അമൽ നീരദി സംവിധാനം ചെയ്ത ചിത്രമായ ഭീഷ്മ പർവം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിന് ഒപ്പം രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഗൾഫ്, കാനഡ എന്നിവിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്തത്. അമേരിക്ക, ബ്രിട്ടൺ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ഈ ചിത്രം ഇതുവരെ റീലീസ് ചെയ്തിട്ടില്ല. ഈ സ്ഥലങ്ങളിൽ വരുന്ന ആഴ്ച ആയിരിക്കും റിലീസ്.
എന്നാൽ, ‘ഭീഷ്മ പർവം’ സിനിമയുടെ ഓസ്ട്രേലിയൻ / ന്യൂസിലാൻഡ് വിതരണാവകാശം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് ആണ് വിറ്റു പോയിരിക്കുന്നത്. എന്നാൽ, തുക എത്രയെന്ന് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകളില്ല. അതുകൊണ്ടു തന്നെ മലയാളത്തിലെ ഏറ്റവും ഉയർന്ന തുക ലഭിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ എത്രാമതാണ് ഭീഷ്മപർവം എന്ന് വ്യക്തമല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ ഓസ്ട്രേലിയൻ / ന്യൂസിലാൻഡ് റിലീസ് ലഭിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഭീഷ്മപർവം ഇടം പിടിച്ചേക്കും.
എം കെ എസ് ഗ്രൂപ്പാണ് ഇതിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഭീഷ്മപർവത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടെന്ന് എം കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രത്തിനായി ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…