പാതിരാത്രി ഒരു മണിക്ക് ആയിരുന്നു ഭീഷ്മപർവ്വം സിനിമയുടെ ട്രയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. റിലീസ് ആയി ഒരു ദിവസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ട്രയിലർ രണ്ടര മില്യണിന് മുകളിൽ ആളുകളാണ് കണ്ടത്. ‘ഇനി കാത്തിരിക്കാൻ വയ്യ’ എന്നാണ് ട്രയിലർ കണ്ടതിനു ശേഷം ആരാധകർ ഒരുപോലെ കമന്റ് ബോക്സിൽ കുറിച്ചത്. മമ്മൂട്ടിയുടെ 100 കോടി ചിത്രമായിരിക്കും ‘ഭീഷ്മപർവ്വം’ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മാസും ആക്ഷനും തീ പാറുന്ന ഡയലോഗും ഉൾപ്പെടെ എല്ലാം ചേർന്ന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ‘മാസ് ക്ലാസ്’ എന്നാണ് ഒറ്റവാക്കിൽ സിനിമാപ്രേമികൾ ട്രയലറിന് നൽകിയ വിശേഷണം.
ട്രയിലർ നൽകുന്ന പ്രതീക്ഷ ചിത്രം ചരിക്രമാകുമെന്ന ഉറപ്പാണ്. അതിനാണ് ആരാധകർ കാത്തിരിക്കുന്നതും. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ചിത്രം. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ മലയാളസിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന ചിത്രമാണിത്. ട്രയിലറിന്റെ അവസാനം നെടുമുടി വേണുവും കെ പി എ സി ലളിതയും എത്തുന്നുണ്ട്. അത് കണ്ട സന്തോഷം ആരാധകർ കമന്റ് ബോക്സിൽ പ്രകടിപ്പിച്ചു. ‘ഭീഷ്മ വിളയാട്ടം വരാൻ ഇരിക്കുന്നതേ ഉള്ളൂ, ഇജ്ജാതി ഞെരുപ്പ് ഐറ്റം, മമ്മൂക്ക’, ‘ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്രെയിലർ, അതും അർദ്ധരാത്രി 1:00 മണിക്ക് മലയാളത്തിൽ ആദ്യമായി, ഇത് ചരിത്രം’ ‘ഒരു മുന്നറിയിപ്പും ഇല്ലാതെ നട്ടപാതിരാ 1 മണിക്ക് തീപ്പൊരി ട്രയിലർ, മലയാളത്തില്‍ ഇതാദ്യം’ – ഇങ്ങനെ പോകുന്നു കമന്റുകൾ.
കഴിഞ്ഞദിവസം ആയിരുന്നു ഭീഷ്മപർവ്വത്തിലെ ‘പറൂദീസ’ ഗാനത്തിന്റെ വീഡിയോ റീലീസ് ചെയ്തത്. ഗാനത്തിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. വൻ താരനിരയാണ് ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, മാല പാർവതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രന്‍, സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…