സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എത്താൻ ഇനി അഞ്ചു ദിവസങ്ങൾ മാത്രം. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് റിലീസ് ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ റിസർവേഷൻ ആരംഭിക്കും. പതിനാലു വർഷത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്നു എന്നതിനാൽ പ്രഖ്യാപനസമയം മുതൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്.
ചിത്രത്തിലെ ‘പറുദീസ’ എന്ന ഗാനം വൈറലായിരുന്നു. പാട്ടുകൾക്ക് മാത്രമല്ല ടീസറിനും വൻ പ്രതികരണമായിരുന്നു ലഭിച്ചത്. ടീസർ ഇതുവരെ 53 ലക്ഷത്തിലേറെ പേർ കണ്ടപ്പോൾ ട്രയിലർ 36 ലക്ഷത്തിനു മുകളിൽ ആളുകളാണ് കണ്ടത്. പറുദീസ വീഡിയോ ഗാനം നാല് മില്യണിന് മുകളിൽ ആളുകൾ കണ്ടു. കഴിഞ്ഞദിവസം പാതിരാത്രി ഒരു മണിക്ക് ആയിരുന്നു ഭീഷ്മപർവ്വം സിനിമയുടെ ട്രലിയർ റിലീസ് ചെയ്തത്. വൻ വരവേൽപ്പ് ആയിരുന്നു ട്രയിലറിന് ലഭിച്ചത്.
അമൽ നീരദിന് ഒപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഭീഷ്പ പർവത്തിനേക്കാൾ മുമ്പേ മമ്മൂട്ടിയുടെ ‘ബിലാൽ’ ആയിരുന്നു ചർച്ച ആയതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ‘ഭീഷ്മ പർവം’ പ്രഖ്യാപിക്കുകയായിരുന്നു. വൻ താരനിരയാണ് ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, മാല പാർവതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രന്‍, സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…