പാതിരാത്രി ഒരുമണിക്ക് ഭീഷ്മപർവ്വം ട്രയിലർ എത്തി; ‘പൊളി കിടുക്കാച്ചി ഐറ്റം, ഇനി കാത്തിരിക്കാൻ വയ്യെ’ന്ന് ആരാധകർ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വം. ചിത്രത്തിന്റെ ട്രയിലർ യുട്യൂബിൽ റിലീസ് ചെയ്തു. പതിവിനു വ്യത്യാസമായി നട്ടപ്പാതിരയ്ക്ക് ആണ് ട്രയിലർ റിലീസ് ചെയ്തത്. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ചിത്രം. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മാസ് ഡയലോഗുകളും ആക്ഷനും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ മലയാളസിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നു.

അമൽ നീരദും മമ്മൂട്ടിയും ഒരുമിച്ച ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്ന മറ്റൊരു ചിത്രമെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ ആരാധകർക്ക് ലഭിക്കാൻ പോകുന്നത് ഒരു കിടു ഐറ്റം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. ‘ഇനി കാത്തിരിക്കാൻ വയ്യ’ എന്നാണ് ട്രയിലറിന് ലഭിച്ചിരിക്കുന്ന ഭൂരിഭാഗം കമന്റുകളും. അതേസമയം, ട്രയിലറിന്റെ അവസാനം നെടുമുടി വേണുവും കെ പി എ സി ലളിതയും എത്തുന്നുണ്ട്. അത് കണ്ട സന്തോഷം ആരാധകർ കമന്റ് ബോക്സിൽ പ്രകടിപ്പിക്കുന്നുമുണ്ട്. ‘തിയറ്ററിൽ വേണു ചേട്ടന്റെയും, ലളിതാമ്മയുടെയും ആദ്യത്തെ കോമ്പോ സീനിൽ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഒരു ആദരസൂചകമായ യാത്ര അയപ്പ് കൊടുത്താൽ നല്ലതാരിക്കും’ – എന്നാണ് ഒരു കമന്റ്. ‘ഭീഷ്മ വിളയാട്ടം വരാൻ ഇരിക്കുന്നതേ ഉള്ളൂ, ഇജ്ജാതി ഞെരുപ്പ് ഐറ്റം, മമ്മൂക്ക’, ‘ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്രെയിലർ, അതും അർദ്ധരാത്രി 1:00 മണിക്ക് മലയാളത്തിൽ ആദ്യമായി, ഇത് ചരിത്രം’ ‘ഒരു മുന്നറിയിപ്പും ഇല്ലാതെ നട്ടപാതിരാ 1 മണിക്ക് തീപ്പൊരി ട്രയിലർ, മലയാളത്തില്‍ ഇതാദ്യം’ – ഇങ്ങനെ പോകുന്നു കമന്റുകൾ.

കഴിഞ്ഞദിവസം ആയിരുന്നു ഭീഷ്മപർവ്വത്തിലെ ‘പറൂദീസ’ ഗാനത്തിന്റെ വീഡിയോ റീലീസ് ചെയ്തത്. ഗാനത്തിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. വൻ താരനിരയാണ് ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, മാല പാർവതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രന്‍, സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago