മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം സ്വാതി നിത്യനന്ദ് വിവാഹിതയായത് കഴിഞ്ഞ ദിവസമായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭ്രമണം എന്ന ജനപ്രിയ സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു , മിനി സ്‌ക്രീന്‍ രംഗത്തെ പ്രമുഖരെല്ലാം താരത്തിന് ആശംസകള്‍ നല്‍കിയിട്ടുണ്ട്.
ഭ്രമണം സീരിയലിന്റെ ക്യാമറാമാന്‍ പ്രതീഷാണ് താരത്തെ വിവാഹം ചെയ്തത്, സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. സീരിയല്‍ അവസാനിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്.
സീരിയലില്‍ ഹരിതയെന്ന കഥാപാത്രമായിരുന്നു താരം അഭിനയിച്ച് കൈയ്യടി നേടിയത്. ആദ്യം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറി ക്കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ ആയതിനാല്‍ ചുരുക്കം ചിലര്‍ മാത്രമെ വിവാഹത്തില്‍ പങ്കെടുത്തുള്ളു. സ്വാതിയുടെ വീട്ടില്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും വൈകാതെ എല്ലാം ശരിയാകുമെന്നും താരം മനസ് തുറന്നു. ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.
മൂന്നര വര്‍ഷം മുന്‍പ് ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിനായി പോയപ്പോളായിരുന്നു പ്രതീഷിനെ ആദ്യമായി കണ്ടത്. ഒരു ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും കണ്ടത്. ഭ്രമണത്തില്‍ വെച്ചാണ് കണ്ടത്. കണ്ടപ്പോള്‍ സംസാരിച്ചു. ഇത് കഴിഞ്ഞ് രണ്ടുമാസമായപ്പോള്‍ എങ്ങനെയോ എന്റടുത്ത് നിന്ന് ഒരു കോള്‍ അങ്ങോട്ടേക്ക് പോയി. ഒരു ഉപദേശത്തിലാണ് തുടങ്ങുന്നത്. എന്നെ ഇങ്ങോട്ട് ഉപദേശിക്കുകയായിരുന്നു. പിന്നെ ആ വിളി തുടരുകയായിരുന്നു, എപ്പോഴാണ് അത് പ്രണയമായി മാറിയതെന്ന് ഞങ്ങള്‍ക്കറിയില്ല.
അന്നത്തെപ്പോലെ തന്നെയാണ് ഇപ്പോഴും എന്റടുത്ത് പെരുമാറുന്നത്. ഞാന്‍ കുറച്ച് റിയാക്ട് ചെയ്യുന്ന ടൈപ്പാണ്. സങ്കടമായാലും സന്തോഷമായാലും ഞാന്‍ റിയാക്റ്റ് ചെയ്യും. പുള്ളി ലൊക്കേഷനില്‍ വന്നാല്‍ സയലന്റാണ്. എന്താണ് ഷൂട്ട് എന്ന് മാത്രമേ സംസാരിക്കുകയുള്ളൂ. പുള്ളിക്ക് ആരുമായും അറ്റാച്ച്‌മെന്റൊന്നുമില്ല. അതായിരിക്കണം ഞാന്‍ കൂട്ടായത്. ഭ്രമണത്തിന്‍രെ സെറ്റില്‍ വെച്ചാണ് പ്രണയം തുടങ്ങിയത്. ആള്‍ സീരിയസാണ്, സൈലന്റുമാണ്. സീരിയല്‍ ലൊക്കേഷനില്‍ വെച്ചാണ് കണ്ടുമുട്ടലുകളെല്ലാം.
പ്രണയം തുടങ്ങി 6 മാസമായപ്പോള്‍ത്തന്നെ അതേക്കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. സാധാരണ പ്രണയമാണെന്നായിരുന്നു അവര്‍ ആദ്യം കരുതിയത്. സീരിയസാണെന്നറിഞ്ഞതില്‍പ്പിന്നെ കുറച്ച് ഇഷ്യൂസൊക്കെയായിരുന്നു. അതിന് ശേഷമായാണ് ഞങ്ങള്‍ ഇത്രയും സ്‌ട്രോംഗായത്. ആ ഇഷ്യൂ വന്നപ്പോഴാണ് ഞങ്ങള്‍ ഉറച്ചുനിന്നത്. അതിന് മുന്‍പ് വരെ ഇതെന്താവുമെന്ന് അറിയില്ലായിരുന്നു. അന്ന് മുതല്‍ ഇന്നുവരെ ഞങ്ങള്‍ ശക്തരായിത്തന്നെ നില്‍ക്കുകയാണ്. ഒരു ബ്രേക്കും വന്നിട്ടില്ല. ഇടയ്ക്ക് പുറത്തു പോവുമ്പോഴൊക്കെ കണ്ടിരുന്നു.
രണ്ടാളും ഈ ഫീല്‍ഡിലായത് കൊണ്ട് അധികം കാണാനൊന്നും കഴിഞ്ഞിരുന്നില്ല. ഞാന്‍ പുറത്ത് പോവുമ്പോള്‍ കൂടെ ആള്‍ വന്നാല്‍ അത് പ്രശ്‌നമാവുന്ന സന്ദര്‍ഭമായിരുന്നു. പുറത്തുനിന്ന് അധികം കാണാറോ സംസാരിക്കാറോ ഒന്നുമില്ലായിരുന്നു. പിന്നെ രണ്ടുദിവസം കൂടുമ്പോ വഴക്കും ബഹളവുമാണ്. പ്രണയമെന്ന് പറഞ്ഞ് പഴയ സ്റ്റൈലില്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. വിമര്‍ശിക്കാനായാണ് ആദ്യം മുതലേ വിളിച്ചത്.
വിവാഹത്തെക്കുറിച്ച് 3 മാസം മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്നു. അതിനിടയിലാണ് കൊറോണ പ്രശ്‌നം വന്നത്. ഞങ്ങളുടെ ലൈഫിലും കൊറോണ വില്ലനായി വന്നു, പ്രണയം തുടങ്ങി രണ്ടുവര്‍ഷവും 4 മാസവുമായിരുന്നു. വിവാഹം പിന്നേയും രണ്ടുമാസം നീളുകളയായിരുന്നു. പിന്നീട് മെയ് 29ലേക്ക് നിശ്ചയിക്കുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങാനുള്ള പ്ലാനൊക്കെയിട്ടു. വേറൊരു വീട്ടില്‍ പോവുകയാണെന്നായിരുന്നു പറഞ്ഞത്. പേരന്‍സ് തന്നെയായിരുന്നു കൊണ്ടുവിട്ടത്. 20 മിനിറ്റിനുള്ളില്‍ അമ്പലത്തിലേക്ക് പോയി 10 മിനിറ്റ് കൊണ്ട് അവിടത്തെ കാര്യങ്ങളും കഴിഞ്ഞു.
വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. അത് ഒളിച്ചോട്ടമായിരുന്നില്ല. വീട്ടുകാര്‍ക്ക് ഞാന്‍ ഇറങ്ങിയപ്പോള്‍ത്തന്നെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത്രയും സ്‌ട്രോംഗാണ് ബന്ധമെന്നോ ഇങ്ങനെ ചെയ്യുമെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ച് പൊട്ടിത്തെറിയുണ്ടായിരുന്നു. ഇപ്പോ എല്ലാം ഓക്കെയായി. വീട്ടുകാരെല്ലാം ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ്.
ജീവിതത്തില്‍ ഇന്നുവരെ പോലീസ് സ്‌റ്റേഷന്‍ കയറിയിട്ടില്ല. ഇപ്പോഴും കയറിയിട്ടില്ല. ഈ ഇഷ്യൂ വന്ന സമയത്ത് രക്ഷിതാക്കളും കുടുംബക്കാരും ചേര്‍ന്ന് എന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. അതൊരു ഫോര്‍മാലിറ്റിയാണല്ലോ, അതിനായി പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. പേടിയൊന്നും തോന്നയിരുന്നില്ല എന്ത് വന്നാലും നേരിടുമെന്ന ധൈര്യമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊപ്പം ഒരു ഗ്യാങ്ങുമുണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ അടുത്തുള്ള സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്ഞ്ഞു. ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച് എല്ലാം കോംപ്രമൈസ് ചെയ്തിരുന്നു. ഇപ്പോ പ്രശ്‌നങ്ങളൊന്നുമില്ല. ഹാപ്പിയായി പോവുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…