മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും ആരാധകരും. മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഭ്രമയുഗം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗം സിനിമ സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവനാണ്.
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഭ്രമയുഗത്തിന്റെ സ്പെഷ്യൽ പോസ്റ്റർ സംവിധായകൻ രാഹുലും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ചേർന്ന് പുറത്തു വിട്ടത്. ഹാപ്പി ബെർത്ത് ഡേ മമ്മൂക്ക എന്ന ആശംസയോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചത്. ചിരിച്ചു കൊണ്ടു നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളതെങ്കിലും ആ ചിരിയും നോട്ടവും കാണുന്നവരിൽ ഭയം നിറയ്ക്കുന്നതാണ്. ഹൊറർ ചിത്രമായ ഭ്രമയുഗത്തിൽ പ്രതിനായകവേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഏതായാലും ഭ്രമയുഗത്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടു തന്നെ വൈറലായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അർജുൻ അശോകനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്ന മറ്റൊരു താരം. ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. അഞ്ച് ഭാഷകളിലായിട്ട് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…