ഒരു സാരി നിറയെ സ്നേഹം കൊണ്ട് നിറയ്ക്കുക. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, അങ്ങനെയൊരു കാര്യം നടന്നു. നടി ഭൂമി പട്നേകർ ആണ് തന്റെ സാരി നിറയെ സ്നേഹം കൊണ്ട് നിറച്ചത്. ഏതായാലും ഭുമിയുടെ പുതിയ സാരി ബോളിവുഡിലെ ഫാഷൻ പ്രേമികൾക്ക് ഇടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇനി എങ്ങനെയാണ് ലവ് സാരി തയ്യാറായത് എന്നല്ലേ? ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിൽ വ്യത്യസ്ത ഭാഷകളിൽ സ്നേഹം എന്നത് എഴുതി വെക്കുകയാണ് ചെയ്തത്.
ഡിസൈനർമാരായ അബു ജാനി – സന്ദീപ് കോസ് ല എന്നിവരാണ് സാരി ഒരുക്കിയത്. എഴുത്തുകൾ എംബ്രോയ്ഡറി ചെയ്യുകയാണ് ചെയ്തത്. ഷീർ ഓർഗൻസ സാരിയിൽ ചുവപ്പ് നിറത്തിലാണ് എഴുത്തുകൾ ഒരുക്കിയത്. ‘ദ ലവ് സാരി’ എന്നാണ് അബു ജാനി, സന്ദീപ് കോസ് ല എന്നിവർ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സാരിയെ വിശേഷിപ്പിച്ചത്.
‘ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണ് സ്നേഹം. അത് ഏതു ഭാഷയിലാണെങ്കിലും. സ്നേഹം എല്ലാവർക്കും വേണ്ടിയുള്ളതാണ്’ – ഡിസൈനർമാർ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…