Categories: Malayalam

ദൈവം ഇപ്പോൾ അനിശ്ചിതകാല സമരം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്;സോഷ്യൽ മീഡിയയിൽ വൈറലായി ബിബിൻ ജോർജിന്റെ പോസ്റ്റ്

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ ആയിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരും മാസ്ക് ധരിക്കുന്നത് കൊണ്ട് ഏതു മതമാണ് എന്ന് തിരിച്ചറിയുവാൻ സാധിക്കുന്നില്ലെന്നും മാസ്ക് മാറ്റുന്ന ദിവസമാണ് നാം ഭയപ്പെടേണ്ടത് എന്നും ഇത് ദൈവത്തിന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും നടൻ ബിബിൻ ജോർജ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു.

ബിബിന്റെ കുറിപ്പ് വായിക്കാം:

*ദൈവത്തിന്റെ പൊളി…* ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.

ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി…വഴക്കായി.. കത്തിക്കല്‍ ആയി. ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു. No രക്ഷ.

പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി… ഇടി. അപ്പോള്‍ ദൈവം അവസാനത്തെ ടെക്നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കല്‍. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആള്‍ ദൈവങ്ങള്‍ ഓടി ഒളിച്ചു. തൊട്ടു മുത്താന്‍ ആളില്ലാതായി.

മനുഷ്യനെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു. ഇപ്പോള്‍ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്‌ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.

അത് കലക്കി… പൊളി സാനം…. പേടിയിതാണ്…., മാസ്‌ക് മാറ്റുന്ന ദിവസം..???

ദൈവം പറയുന്നത്, ‘ഇത് ലാസ്റ്റ് വാണിങ്ങാന്നാ’

നന്നായാല്‍…..

നന്നാവുവോ…?…

നന്നാവുമായിരിക്കും…. ശ്രമിക്കാം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago