ഏറെ പ്രേക്ഷകശ്രദ്ധ നേടി ഇപ്പോൾ രണ്ടാം സീസണിലേക്ക് കടക്കുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്.ബിഗ് ബോസ് സീസൺ തൂമിലെ മത്സരാർത്ഥികൾ ആരെന്ന് അറിയുവാനായി പ്രേക്ഷക ലോകം ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയിലും ചാനല്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലും സജീവമായവരില്‍ പലരുടേയും പേര് ഇത്തരത്തില്‍ ഉയര്‍ന്നുകേട്ടപ്പോൾ ടിക് ടോക് താരങ്ങളുടെയും പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജനുവരി 5 മുതൽ പതിവുപോലെ മോഹൻലാൽ അവതാരകനായി ബിഗ് ബോസ് ആരംഭിക്കുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു.
ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമൊക്കെയായി ആരൊക്കെയാവും ഇത്തവണ ബിഗ് ബോസ് ഹൗസിലെന്നാണ് എല്ലാവരുടെയും ചോദ്യം. ചാനല്‍ പുറത്തുവിടുന്ന വീഡിയോയ്ക്ക് കീഴിലെല്ലാം ഉയര്‍ന്നുവരുന്നത് ഇതേ ചോദ്യമാണ്. ആരൊക്കെ പങ്കെടുക്കണമെന്നുള്ള ആഗ്രഹത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു എങ്കിലും ആരൊക്കെ വന്നാലും ബിഗ് ബോസിന്റെ മുത്ത് സാബുമോന്‍ അബ്ദുസമദാണെന്നാണ് ഒരുവിഭാഗം പറയുന്നത്. ബിഗ് ബോസിൽ എത്തിയതിനുശേഷമാണ് സാബുമൊന്‍റെ ഇമേജ് തന്നെ മാറി മറിഞ്ഞത്. പേളി മാണി-ശ്രിനിഷ് അരവിന്ദിനെപ്പോലെ അടുത്ത സീസണിലും പ്രണയജോഡികളുണ്ടാവുമോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. അടുത്ത സുഹൃത്തുക്കൾ ആയതിനു ശേഷമാണ് തങ്ങൾ പ്രണയത്തിലേക്ക് വഴുതി വീണത് എന്ന് മോഹൻലാലിന് മുമ്പിൽ വച്ചായിരുന്നു ഇവർ തുറന്നു പറഞ്ഞത്. പിന്നീട് ബിഗ് ബോസ് അവസാനിച്ചതിന് ശേഷം രണ്ടു വീട്ടുകാരുടെയും സമ്മതപ്രകാരം ആയിരുന്നു ഇവർ വിവാഹം ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…