മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായെങ്കിലും ബിഗ് ബോസിലൂടെയാണ് അനൂപ് കൃഷ്ണൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് ഷോയുടെ അവസാനഘട്ടം വരെ നിൽക്കാൻ കഴിഞ്ഞ അനൂപിന് ഇതിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. സീതാകല്യാണം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനൂപിന് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത്.
ബിഗ് ബോസിന് പിന്നാലെ അനൂപിനെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. തന്റെ പ്രണയത്തെക്കുറിച്ചും ഷോയിൽ വെച്ച് അനൂപ് മനസ് തുറന്നിരുന്നു. പ്രണയിനിയായ ഐശ്വര്യ അനൂപിന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തിരുന്നു. ആരാധകർ എല്ലാം അതു കണ്ടതാണ്. ഏതായാലും ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. ഐശ്വര്യ ഡോക്ടറാണ്.
താരവിവാഹം ഈ മാസമാണ്. വിവാഹ തീയതി നേരത്തെ തന്നെ താരങ്ങൾ പുറത്തു വിട്ടിരുന്നു. തങ്ങളുടെ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ദിവസങ്ങൾ എണ്ണിത്തുടങ്ങുകയാണെന്ന് അറിയിക്കുകയാണ് ഐശ്വര്യ. വിവാഹത്തിന് 10 ദിവസം കൂടിയേ ഉള്ളൂവെന്നും അതു കഴിഞ്ഞാൽ അവൻ ട്രാപ്പിലാവുമെന്നാണ് ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ഇഷ കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…