ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ്‍ ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത്. കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്.
പിന്നീട് രെജിത്തിനെ ഒരു ദിവസത്തെ എപ്പിസോഡിൽ പോലും കാണിച്ചിട്ടില്ലായിരുന്നു. ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ ഇതിന് ഒരു തീരുമാനം വരുമെന്ന പ്രതീക്ഷയിലായിരുന്നു രജിത് സാറിന്റെ ആരാധകർ. മോഹൻലാൽ പങ്കെടുക്കുന്ന വീക്കെൻഡ് എപ്പിസോഡിൽ ആണ് എവിക്ഷൻ അടക്കമുള്ള കാര്യങ്ങളുടെ വിധി നിർണയിക്കുന്നത്. ഇപ്പോൾ മോഹന്‍ലാലിനൊപ്പം രജിത് നില്‍ക്കുന്ന പ്രൊമോ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. അക്ഷന്തവ്യമായ തെറ്റാണ് താന്‍ ചെയ്തതെന്നും പശ്ചാതപിക്കുന്നുവെന്ന് രജിത് പറയുന്നതായും വിഡിയോയിലുണ്ട്. ബിഗ് ബോസിന്റെ നിര്‍ദേശം ഇതിനു പിന്നിലുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതും പ്രൊമോയില്‍ കാണാം. രേഷ്മയോട് മാപ്പ് ചോദിച്ച് പോണമെന്നാണ് കരുതുന്നത് എന്ന് രജിത് പറയുന്നുണ്ട്. രജിത് അകത്തേക്കാണോ പുറത്തേക്കാണോ പോകുന്നത് എന്നറിയാൻ രാത്രി വരെ കാത്തിരിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…