ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വൈകാതെ ആരംഭിക്കുമെന്ന പ്രഖ്യാപനം അവതാരകനായ മോഹന്‍ലാല്‍ തന്നെ നടത്തിയിരുന്നു. ഫെബ്രുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷോ മാര്‍ച്ചിലേക്ക് നീട്ടി വെച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. പ്രേക്ഷകര്‍.ബിഗ് ബോസ് മലയാളം സീസണ്‍ 3 എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധി ഫാന്‍സ് പേജുകള്‍ ആരംഭിച്ച് കഴിഞ്ഞു.
ഇനി ചെറിയ കളിയല്ല, കളികള്‍ വേറെ ലെവല്‍ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ വന്നത്. മൂന്നാം സീസണ്‍ ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ടാഗലൈനിലായിരിക്കും എന്ന് സൂചിപ്പിച്ചാണ് താരരാജാവ് എത്തിയിരിക്കുന്നത്. പുതിയ പ്രൊമോ വീഡിയോയില്‍ ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ഡയലോഗ് ഒന്നിലധികം തവണ പറഞ്ഞാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ഈ മഹമാരിയ്ക്കിടെ എന്ത് സംഭവിച്ചാലും ഷോ പുരോഗമിക്കുക തന്നെ വേണമെന്നും താരം പറയുന്നു.
പണ്ടൊക്കെ കോമിക് ബുക്കുകളിലെ സൂപ്പര്‍ ഹീറോസ് മാത്രമായിരുന്നു എപ്പോഴും മാസ്‌ക് ധരിച്ചിരുന്നത്. ഇപ്പോള്‍ നാമെല്ലാവരും സൂപ്പര്‍ ഹിറോകളായി. പ്രഹരമേറ്റ് വീഴുന്നത് വിഷയമല്ല. ഓരോ തവണ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് വിജയം. ദ ഷോ മസ്റ്റ് ഗോ ഓണ്‍. അതിജീവനത്തിനായി പൊരുതുമ്പോഴും ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് സ്ഥാനമുണ്ട്. മത്സരാര്‍ഥികളെ കുറിച്ചും മറ്റുമൊക്കെയുള്ള നിരവധി ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. ഇതിനിടെ പുതിയ പ്രൊമോ വീഡിയോയുമായി നടന്‍ മോഹന്‍ലാലും എത്തിയിരിക്കുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായി മാറുകയും ചെയ്തു.
തിരശ്ശീലയായി മാസ്‌ക് ഉയര്‍ത്തി പിടിച്ചു കൊണ്ട് നില്‍ക്കുന്ന രണ്ട് തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളെ കാട്ടിക്കൊണ്ടാണ് പ്രൊമോ തുടങ്ങുന്നത്. അറുപത്തിയഞ്ച് സെക്കന്റ് നീണ്ട് നില്‍ക്കുന്ന വീഡിയോയിലുടനീളം കൊവിഡിനെ കുറിച്ചും അത് അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിനെ കുറിച്ചുമൊക്കെയാണ് മോഹന്‍ലാല്‍ പറയുന്നത്. ‘അതിജീവനത്തിന്റെ നാള്‍വഴികളില്‍ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടന്‍ വരുന്നു. The show must go on..’ എന്നതാണ് ഷോയുടെ ഇത്തവണത്തെ മോട്ടോ എന്ന് കൂടി അവതാരകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…