അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച ഭാഗ്യശാലിയായ ആ മലയാളിയെ കണ്ടെത്തി. ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനായ സനൂപ് സുനില്‍ ആണ് ആ ഭാഗ്യശാലി. ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പിലാണ് സനൂപ് സമ്മാനത്താനര്‍ഹനായത്. 15 ദശലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. ഇത് ഏകദേശം 30 കോടിയിലേറെ രൂപ വരും.
സനൂപ് ഉള്‍പ്പടെ ലുലുവിലെ 20 പേര്‍ ചേര്‍ന്ന് സനൂപിന്റെ പേരില്‍ എടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. 183947 നമ്പര്‍ ടിക്കറ്റാണ് എറണാകുളം സ്വദേശിയും സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനും കൂടിയായ സനൂപ് ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്തത്.
ടിക്കറ്റ് സംഘാടകന്‍ റിചാര്‍ഡ് സനൂപിന്റെ മൊബൈലിലേക്കു പല തവണ വിളിച്ചു. ആദ്യമൊന്നും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് ദീര്‍ഘ നേരത്തെ ശ്രമത്തിനൊടുവിലാണ്. ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പുകളിലും രണ്ടു ഇന്ത്യക്കാര്‍ സമ്മാനാര്‍ഹരായി. മലയാളികൂടിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയേലിന് 1,00000 ദിര്‍ഹവുമാണ് സമ്മാനമായി ലഭിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…