നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്ബോസില്‍ തിരികെ എത്തുമായിരിക്കും, ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും !!! മഞ്ജു പത്രോസ്

പ്രേക്ഷക ശ്രദ്ധ നേടിയ ബിഗ് ബോസ് സീസണ്‍ ടുവില്‍ നടക്കുന്നത് അപ്രതീക്ഷിത സംഭവങ്ങള്‍. ഏറെ ജനശ്രദ്ധ ഉള്ളതും ആരാധക പിന്‍ബലമുള്ള മത്സരാര്‍ത്ഥിയായ ഡോക്ടര്‍ രജിത്തിനെയാണ് ഷോയില് നിന്നും മാറി താല്‍ക്കാലികമായി പുറത്താക്കിയത്. ടാസ്‌കില്‍ നടന്ന ഒരു ഭാഗമാണിതെന്നും, സാര്‍ തിരിച്ചു വരും തുടങ്ങി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്യ എന്നാല്‍ ഇതുവരെ അദ്ദേഹത്തെ ഷോയില്‍ പങ്കെടുപ്പിച്ചിട്ടില്ല. ഈ ആഴ്ച മോഹന്‍ലാല്‍ വരുന്നതും കാത്ത് പ്രതീക്ഷയിലാണ് ആരാധകര്‍.

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. മിനിസ്‌ക്രീനിലൂടെയും പിന്നീട് സിനിമയിലൂടെയും സജീവമാ ചാരം ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു.ഷോയില്‍ നിന്ന് പുറത്തായ ശേഷം നിരവധി സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാമുള്ള ഒരു മറുപടി സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു കുറിക്കുകയാണ്.

കുറിപ്പ് വായിക്കാം:

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വര്‍ഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ ഇന്ന് തീര്‍ന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്ബോസിനോടും എന്നെ സ്‌നേഹിചവരോടും. ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാന്‍ ബിഗ്ഗ്ബോസിലേക്ക് പോയത്. അവിടെ ഞാന്‍ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമര്‍ശിച്ചവര്‍ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയില്‍ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമര്‍ശം. അതിനു ഞാന്‍ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമര്‍ശത്തില്‍ മാത്രമാണ് ഞാന്‍ ഇന്നും ഖേദിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളോട്… ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിനെയും നേടുവാന്‍ നോക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് കുഞ്ഞുങ്ങള്‍..കുടുംബം..നിങ്ങള്‍ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തില്‍ ചവിട്ടി ആകരുത്. സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിക്കുന്നവരോട്…, Biggboss ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്ബോസില്‍ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യൂ.. വോട്ട് നല്‍കു…. എന്നെ ഉപദ്രവിക്കരുത്… എന്നെ വിട്ടേക്കൂ… എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങള്‍ക്കും… ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം… ഞാന്‍ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ്…. സംസ്‌കാരമില്ലാത്തവളാണ്…. നന്ദി.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago