പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് പോലെ ഒടുവില്‍ മണിക്കുട്ടന്‍ ബിഗ്‌ബോസിലെ കപ്പടിച്ചോ? ട്രോഫിയുമായുള്ള മണിക്കുട്ടന്റെ ചിത്രങ്ങള്‍ വൈറല്‍!

ഏറെ ആകാംക്ഷയോടെ ബിഗ്‌ബോസ് മലയാളം സീസണ്‍ 3 ഗ്രാന്റ് ഫിനാലേയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. മണിക്കുട്ടന്‍ കപ്പുയര്‍ത്തിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കപ്പ് ഉയര്‍ത്തി മുത്തം നല്‍കുന്ന മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ബിഗ്‌ബോസ് പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയിലാണ് ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ വൈറലായി മാറുന്നത്. പ്രതീക്ഷിച്ചത് പോലെ സംഭവിച്ചുവെന്നാണ് ബിഗ്‌ബോസ് പ്രേമികള്‍ പറയുന്നത്.

എന്നാല്‍ ഇന്ന് ചിത്രീകരണം കഴിഞ്ഞോ എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് നടന്നത് ബിഗ്‌ബോസ് സ്‌പെഷ്യല്‍ ഓണപ്പരിപാടിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ മണിക്കുട്ടന്റെ പക്കലുള്ളത് യഥാര്‍ത്ഥ ട്രോഫി തന്നെയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കൂ.

ഒരാഴ്ച മുന്‍പ് മുതല്‍ക്കെ ചെന്നൈയിലേക്കെത്തിയ മത്സരാര്‍ത്ഥികള്‍ ഓരോ സന്തോഷനിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലേയ്ക്ക് സീസണ്‍ 3 ഫൈനലിസ്റ്റുകള്‍ മാത്രമല്ല പുറത്തായ മത്സരാര്‍ത്ഥികളും കൂടാതെ മറ്റു സീസണുകളിലെ മത്സരാര്‍ത്ഥികളുമൊക്കെ എത്തിയിരുന്നു.

ഫിനാലേയ്ക്കായി നടിമാരായ ദുര്‍ഗ്ഗ കൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും നേരത്തേ തന്നെ കൊച്ചിയിലെത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഓഗസ്റ്റ് ആദ്യവാരം തന്നെ ഫിനാലെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്‌തേക്കാം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചാനല്‍ സ്ഥിരീകരിച്ചിട്ടില്ല. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപും ആറാമതായി കിടിലം ഫിറോസും എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴാമത് ഋതുവും എട്ടാമതായി നോബിയുമെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.

അവതാരകനായ മോഹന്‍ലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവര്‍ ഫിനാലേയില്‍ ഉണ്ടായിരുന്നു. ഇവരൊന്നിച്ചുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഗ്‌ബോസ് മലയാളം ഗ്രാന്റ് ഫിനാലേ ഷൂട്ടില്‍ എല്ലാ സീസണിലെയും പരമാവധി മത്സരാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago