മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ബിഗ് ബ്രദർ ഇന്നലെ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ഇരട്ട ജീവപര്യന്തം കഴിഞ്ഞ് 24 വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ വീട്ടുക്കാർ സ്വീകരിച്ച അതേ ആഘോഷങ്ങളോട് കൂടിയാണ് ചിത്രത്തെ ആരാധകരും സ്വീകരിച്ചിരിക്കുന്നത്. ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഫാൻസ് ഷോകളുമായി രാവിലെ മുതലേ ആഹ്ലാദത്തിമിർപ്പിലായിരുന്ന ആരാധകർക്ക് മികച്ചൊരു വിരുന്ന് തന്നെയാണ് ചിത്രം സമ്മാനിച്ചത്.
ചിത്രത്തിന്റെ വിജയം ഇപ്പോൾ ആരാധകർക്ക് ഒപ്പം ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിരുവനന്തപുരം എം ഒ ടി മാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ സർജനോ ഖാലിദ് , ഹണി റോസ് എന്നിവർ പങ്കെടുത്തു. സർജനോ ഖാലിദിന്റെ ഡാൻസും ചടങ്ങിന് മോടി പിടിപ്പിച്ചു.
ലാലേട്ടൻ ആരാധകരെ എന്ന പോലെ തന്നെ കുടുംബപ്രേക്ഷകർക്കും ഇഷ്ടപ്പെടത്തക്ക തമാശകളും ആക്ഷനും പ്രണയവും എല്ലാം നിറഞ്ഞതാണ് ചിത്രം. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്.
മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…