ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ്, സജ്ന ദമ്പതികൾ വേർപിരിയുന്നു. സജ്നയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജ്ന ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമോചനത്തിനുള്ള കാരണം തികച്ചും വ്യക്തിപരമാണെന്നും ഇത്രയും നാൾ തനിക്കൊപ്പം ഉണ്ടായിരുന്ന ഫിറോസ് ഇനി ഇല്ല എന്നറിയുമ്പോൾ മറ്റുള്ളവരുടെ തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്ന് സജ്ന പറയുന്നു. കുടുംബം പോലെ അടുത്തറിയാവുന്ന ഒരാൾ മോശമായി പെരുമാറിയെന്നും സജ്ന പറഞ്ഞു.
തങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് ഇത്. കുറച്ച് ദുഃഖകരമാണ്. താനും ഫിറോസ് ഇക്കയും വിവാഹമോചിതരാകാൻ പോകുകയാണെന്നും പരസ്പര ധാരണയിലൂടെയാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും കാരണം വെളിപ്പെടുത്തുന്നില്ലെന്നും അത് തികച്ചും വ്യക്തിപരമാണെന്നും സജ്ന വ്യക്തമാക്കി. പുറമേ നിന്ന് കാണുന്നതു പോലെ ആയിരിക്കില്ല ഒരാളുടെ ജീവിതമെന്നും പുറമെ നിന്ന് മറ്റൊരാൾ തങ്ങൾക്കിടയിലേക്ക് വന്നതല്ല വിവാഹമോചനത്തിന് കാരണമെന്നും സജ്ന പറഞ്ഞു.
വേർപിരിഞ്ഞെങ്കിലും ഫിറോസുമായി സംസാരിക്കാറുണ്ടെന്നും തങ്ങൾ വേർപിരിഞ്ഞ കാര്യം മക്കൾക്ക് അറിയില്ലെന്നും സജ്ന പറഞ്ഞു. മക്കൾ തന്റെ ഉമ്മയ്ക്കൊപ്പമാണെന്നും ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറഞ്ഞിട്ടുള്ളതെന്നും കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുന്നുണ്ടെന്നും സജ്ന വ്യക്തമാക്കി. ആദ്യവിവാഹം പരാജയപ്പെട്ടതിനു ശേഷമായിരുന്നു ഫിറോസും സജ്നയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. ബിഗ് ബോസിൽ ആദ്യമായി മത്സരിച്ച ദമ്പതികളും ഫിറോസും സജ്നയും ആയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…