ബിഗ് ബോസ് ജേതാവ് ദിൽഷ നായികയാകുന്നു, ‘ഓ സിൻഡ്രല’യിൽ ദിൽഷയ്ക്കൊപ്പം അനൂപ് മേനോനും അജു വർഗീസും

ബിഗ് ബോസ് സീസൺ നാല് വിജയി ദിൽഷ പ്രസന്നൻ നായികയായി തന്റെ സിനിമ അരങ്ങേറ്റം കുറിക്കുന്നു. ഓ സിൻഡ്രല എന്നാണ് ചിത്രത്തിന്റേ പേര്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി അജു വർഗീസും എത്തുന്നുണ്ട്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, സിനിമ അരങ്ങേറ്റത്തിന് ഒപ്പം നിന്നവർക്ക് ദിൽഷ തന്റെ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. ‘എന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല ഇവിടെ പ്രഖ്യാപിക്കുന്നു. ആദ്യമായി എല്ലാ കാര്യത്തിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടനും നന്ദി. ഈ മനോഹരമായ ഒരു തുടക്കം എനിക്ക് നൽകിയതിനും എന്നെ വിശ്വസിച്ചതിനും എന്നെ നയിക്കുന്നതിനും അനൂപേട്ട നന്ദി. നിങ്ങൾ ഒരു വലിയ മനുഷ്യനാണ്. എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരുടെയും പിന്തുണ എനിക്ക് വേണം”, – ഓ സിൻഡ്രലയുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ദിൽഷ കുറിച്ചു.

നിരവധി പേരാണ് ദിൽഷയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ‘നീയത് ചെയ്യുന്നു, വെറും പ്രഖ്യാപനങ്ങളും കുറുക്കുവഴികളുമല്ല. ഇത് കഠിനാദ്ധ്വാനമാണ്. ‘ – ബിഗ് ബോസിൽ ദിൽഷയുടെ സഹമത്സരാർത്ഥി ആയിരുന്ന റിയാസ് സലിം കമന്റ് ബോക്സിൽ കുറിച്ചു. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. കമന്റ് കുറിച്ചവരിൽ ചിലർ ബിഗ് ബോസിൽ ദിൽഷയുടെ സഹമത്സരാർത്ഥി ആയിരുന്ന റോബിൻ രാധാകൃഷ്ണനെ ട്രോളാനും മറന്നില്ല. ഷോയ്ക്കിടയിൽ റോബിൻ ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് അതികഠിനമായ സൈബർ ആക്രമണം നേരിട്ടിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago