Categories: NewsTamil

നൂറ് കോടി തിളക്കവുമായി ബിഗിൽ വെറിത്തനം; കേരളത്തിൽ നിന്നും നേടിയത് പത്ത് കോടിയിലേറെ

എല്ലാ നൻപർക്കും ദീപാവലി ആഘോഷത്തിനുള്ള വിരുന്നുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന വിജയ് – ആറ്റ്ലീ ചിത്രം ബിഗിൽ ഇന്ത്യയിൽ നിന്ന് മാത്രമായി മൂന്ന് ദിവസം കൊണ്ട് നൂറ് ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നു. റിലീസ് ചെയ്‌ത എല്ലായിടത്തും വമ്പൻ കളക്ഷൻ കുറിച്ച ബിഗിൽ കേരളത്തിൽ നിന്ന് മാത്രമായി പത്ത് കോടിയിലേറെ നേടിക്കഴിഞ്ഞു. ഇത് വരെ കേരളത്തിൽ ഇറങ്ങിയിട്ടുള്ള തമിഴ് ചിത്രങ്ങളിൽ ബിഗിൽ അടക്കം 11 ചിത്രങ്ങളാണ് പത്ത് കോടിയിലേറെ കളക്ഷൻ നേടിയിട്ടുള്ളത്. അതിൽ തന്നെ 6 ചിത്രങ്ങളും വിജയുടേതാണെന്ന് അറിയുമ്പോഴാണ് മലയാളത്തിന്റെ ഈ ദത്തുപുത്രന്റെ വില മനസ്സിലാകുന്നത്.

ആദ്യ വീക്കെൻഡിൽ തന്നെ നൂറ് കോടി നേടിയ ചിത്രം ഇത്രയും വേഗം ആ നേട്ടം കൈവരിക്കുന്ന ആദ്യ തമിഴ് ചിത്രമായി തീർന്നിരിക്കുകയാണ്. മൂന്ന് ദിനം കൊണ്ട് ചെന്നൈയിൽ നിന്ന് തന്നെ 5.26 കോടിയാണ് ചിത്രം നേടിയത്. ആന്ധ്ര പ്രദേശ്, തെലുങ്കാന മേഖലകളിൽ നിന്നും 10.80 കോടിയും ചിത്രം ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ന്ത്യക്കകത്ത് മാത്രമല്ല ചിത്രത്തിന്റെ വിജയം, യുഎസില്‍ ഒരു മില്യണ്‍ ഡോളര്‍ കളക്ഷനിലേക്ക് ചിത്രം അടുക്കുകയാണ്. ദീപാവലിക്ക് റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നതും ബിഗില്‍ തന്നെയാണ്.

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്‌ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago