Categories: Malayalam

ബിഗിൽ വൈഡ് റിലീസിങ്ങിന്റെ പേരിൽ വിജയ് ആരാധകരും മോഹൻലാൽ ആരാധകരും തുറന്ന് പോരിൽ;വൈഡ് റിലീസ് അനുവദിക്കില്ല എന്ന് റിപ്പോർട്ട്

വിജയ് ചിത്രം ബിഗിലിന്റെ കേരളാ റിലീസിന്റെ പേരില്‍ മോഹന്‍ലാല്‍-വിജയ് ഫാന്‍സുകളുടെ തമ്മിലടി. ഇതരഭാഷാ സിനിമകള്‍ മലയാളത്തില്‍ 125 തിയറ്ററുകളില്‍ റിലീസ് ചെയ്താല്‍ മതിയെന്ന തീരുമാനത്തെ ചൊല്ലിയാണ് ആരാധക സംഘടനകളുടെ വാക്കേറ്റം. തിയറ്ററുടമകളുടെ സംഘടനയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരാണ് ഈ തീരുമാനത്തിന് പിന്നിലെന്നും, ബിഗില്‍ കേരളാ റിലീസ് തിയറ്റര്‍ കുറച്ചാല്‍ മോഹന്‍ലാല്‍ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വിജയ് ഫാന്‍സിന്റെ വാദം. എന്നാല്‍ മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും ബാലിശമാണെന്നും അന്യഭാഷാ റിലീസുകള്‍ 125 തിയറ്ററുകളില്‍ മതിയെന്ന് തീരുമാനിച്ചത് വിതരണക്കാരുടെ സംഘടനയാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ പങ്കുവെക്കുന്നു. മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അവഹേളിച്ചാല്‍ കേട്ടുകൊണ്ടിരിക്കില്ലെന്നും പ്രതികരിക്കുമെന്നും വിമല്‍കുമാര്‍ കൂട്ടിച്ചേർത്തു.

വിമൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അന്യ ഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ 125 തീയേറ്ററുകളിൽ പാടുള്ളൂ എന്നുള്ളത് കാലാകാലങ്ങളായി അന്യ ഭാഷാ ചിത്രങ്ങൾ വിതരണത്തിന് എടുക്കുന്ന കേരളത്തിലെ വിതരണക്കാരുടെ സംഘടന കൂടിയാണ്‌. ഇതിൽ പലരും മലയാള സിനിമയുടെ നിര്‍മ്മാതാക്കള്‍ കൂടിയാണ്‌. ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഉള്ള കാരണം ഒരു മലയാള സിനിമ നിര്‍മ്മിക്കാനുള്ള ബജറ്റിന്റെ അത്രയും തുകയ്ക്ക് ഒരു അന്യഭാഷാ സിനിമ വിതരണത്തിന് എടുക്കുന്നു. കുറേയധികം കാലങ്ങളായി അന്യഭാഷാ സിനിമകളുടെ നിര്‍മ്മാതാക്കള്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയെ ചൂഷണം ചെയ്യുകയായിരുന്നു. പല പ്രലോഭനങ്ങളും നടത്തി ഒരു സിനിമ വന്‍ തുകയ്ക്ക് വിതരണാവകാശം കൊടുത്തിട്ട് ആ സിനിമയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ ആ നിര്‍മ്മാതാവിന്റെ അടുത്ത സിനിമ കൊടുത്തു കൊള്ളാമെന്ന് വാക്കാലുള്ള ഉറപ്പുകളും നല്‍കിയിട്ട് ഘടക വിരുദ്ധമായി ആ കുഴപ്പം സംഭവിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വേറെ ബിനാമി പേരുകളില്‍ സിനിമ നിര്‍മ്മിച്ച് മലയാള സിനിമയുടെ നിര്‍മ്മാതാക്കളേയും വിതരണക്കാരേയും കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെട്ട ആൾക്കാർ കേരളത്തിലെ വിതരണക്കാരുടെയും നിര്‍മ്മാതാക്കളേയും സംഘടനകളെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചർച്ച ചെയത് കൂട്ടായി എടുത്ത തീരുമാനം ആണ്‌ KERALA FILM PRODUCERS & DISTRIBUTORS എന്നീ സംഘടന.

അന്യഭാഷാ ചലച്ചിത്രങ്ങള്‍ വന്‍ തുകകള്‍ കൊടുത്തു കേരളാ വിതരണം എടുക്കാൻ പാടില്ല, അതിന്റെ ഫലമായിട്ടാണ് 125 തീയേറ്ററുകളായി ചുരുങ്ങിയത്. ഇതിൽ പ്രധാനമായും ഈ തീരുമാനം എടുക്കാൻ ബലമായ കാരണം അവരുടെ മുന്നില്‍ ഉണ്ടായിരുന്നു. അത് വേറെ ഒന്നുമല്ല, യന്തിരൻ 2.0 എന്ന് പറയുന്ന സിനിമ മുളക്പാടം ഫിലിംസ് 12 കോടിക്ക് കേരള വിതരണാവകാശം നേടി. ആ സിനിമ കേരളം മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടും 2 കോടിയാണ് നേടാൻ പറ്റിയത്. സമാനമായ അവസ്ഥ ആയിരുന്നു പല അന്യഭാഷാ ചിത്രങ്ങളും വിതരണത്തിന് എടുത്തവര്‍ക്ക് ഉണ്ടായത്. ആകെ ഒരു സിനിമ ഒഴിച്ച് നിര്‍ത്തിയാല്‍ എന്ന് പറയുന്നത് ബാഹുബലി മാത്രമാണ്‌.

ഈ സത്യം നിലനില്‍ക്കേ ഒരു വിഭാഗം അന്യഭാഷാ നടന്റെ ഫാൻസ് അസോസിയേഷന്‍ ആൾക്കാർ മോഹന്‍ലാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുളള വര്‍ത്തമാനങ്ങള്‍ സോഷ്യൽ മീഡിയയിൽ കണ്ടു. കൂട്ടത്തില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന് പറയുന്ന നിര്‍മ്മാതാവിനെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റുകൾ ഇടുകയും ട്രോളുകൾ ഇറക്കുന്നതും ബാലിശമായ കാര്യമാണ്. ഞാൻ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാൻ ആണ്‌ ഇത്‌ നിങ്ങളോട് പറഞ്ഞത്‌. ഇനി ഇത്തരം നിലവാരം കുറഞ്ഞ കാര്യങ്ങൾ പറയാതിരിക്കുക. അതല്ല ഇനിയും അത്തരം പ്രവര്‍ത്തികൾ ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന ആൾക്കാർ ഇത് കേട്ട് കൊണ്ട്‌ ഇരിക്കില്ല, പ്രതികരിക്കും. നിങ്ങള്‍ക്ക് ഇതിന്റെ യാഥാർത്ഥ്യമായ ബുദ്ധി ഉണ്ടാകും എന്ന് കരുതുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചിട്ട് ഞങ്ങളുടെ കാലിൽ ചങ്ങല തളക്കാന്‍ ശ്രമിക്കരുത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago