ഉപ്പും മുകളും എന്ന പാരമ്പരയിലൂടെ ടിവി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരങ്ങൾ ആണ് ബാലു, നീലു എന്ന ബിജു സോപാനവും, നിഷ സാരംഗും. ടിവി പ്രേക്ഷകർക്കിടയിലുള്ള അവരുടെ സ്വീകാര്യത ലക്ഷ്യമാക്കി തന്നെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലെയ്ക്ക. ഒരു കോമഡി, ഫാമിലി മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പൂർണ്ണമായും കോമഡി സ്വഭാവത്തിൽ ആണ് ചിത്രം കഥ പറയുന്നത്.
കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കൂടി വിളിച്ചോതുന്ന ചിത്രം കൂടിയാണ് ലെയ്ക്ക. അച്ഛൻ മകൾ, ഭാര്യ – ഭർതൃ ബന്ധത്തിന്റെ തീവ്രത കൂടി ചിത്രം വിളിച്ചു പറയുന്നുണ്ട്. ആദ്യ പകുതി മനോഹരമായ ഗാനങ്ങൾ കൊണ്ടും, നർമ്മങ്ങൾ കൊണ്ടും എൻഗേജ്ഡ് ആയി പോയ ചിത്രം രണ്ടാം പാതിയിൽ എത്തിയപ്പോ കുറച്ചൂടി ഇമോഷണൽ ട്രാക്കിൽ എത്തി. ബിജു സോപനത്തിന്റെയും നിഷയുടെയും മികച്ച പ്രകടനം സിനിമയുടെ രണ്ടാം പാതിയിൽ വെക്തമായി കാണാം. അതോടൊപ്പം എടുത്ത് പറയേണ്ടതാണ് സുധീഷിന്റെ പ്രകടനം. തന്റെ കരിയറിൽ മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്ന നടന്റെ മറ്റൊരു മികച്ച തിരഞ്ഞെടുപ്പ് കൂടി ആകുന്നുണ്ട് ലെയ്ക്ക. മലയാള സിനിമയിൽ പല കഥകളും കുടുംബ ബന്ധങ്ങളിൽ നിന്നും തെന്നി മാറിപോകുമ്പോൾ കുടുംബ ബന്ധങ്ങളെ മുറുകെ പിടിച്ചു നിർത്തുന്ന ചിത്രം കൂടി ആകുന്നുണ്ട് ലെയ്ക്ക.
കഥാപാത്രങ്ങളുടെ പ്രകടനം എടുത്ത് പറയുമ്പോൾ പറയേണ്ടത് ലെയ്ക്ക എന്ന നായയുടെ പ്രകടനമാണ്. ടൈറ്റിൽ കഥാപാത്രമായി വന്ന നായ കാണിക്കളുടെ മനസ്സിൽ ഇടം പിടിച്ചു. ആഷാദ് ശിവരാമൻ എന്ന പുതുമുഖ സംവിധായാകൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ സംവിധായകന്റെ പാകപ്പിഴകൾ ഇല്ലാതെ തന്നെ തന്റെ ആദ്യ സിനിമ ഒരുക്കാൻ അദ്ദേഹത്തിനായി. മലയാള സിനിമയിൽ ഇനിയും നല്ല ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും എന്ന് ആദ്യ സിനിമ കൊണ്ട് തന്നെ അദ്ദേഹം തെളിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ഹ്രിസ്വ ചിത്രം ‘ദേഹാന്തര’ത്തിന്റെ സംവിധായകൻ കൂടിയാണ് ഇദ്ദേഹം. തീർച്ചയായും തിയേറ്ററുകളിൽ പോയി കണ്ടു ചിരിക്കാവുന്ന കൊച്ചു ചിത്രം തന്നെയാണ് ലെയ്ക്ക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…