വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കാറുള്ള ബിജു മേനോന്റെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത എഴുപത്തിരണ്ടുക്കാരനായുള്ള വേഷപകര്‍ച്ചയുമായി ആര്‍ക്കറിയാം പ്രേക്ഷകരിലേക്കെത്താന്‍ ഒരുങ്ങുന്നു. സനു ജോണ്‍ വര്‍ഗീസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പാര്‍വതിയും ഷറഫുദീനും ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ബിജുമേനോന്റെ അഭിനയജീവിതത്തില്‍ ആദ്യമായാണ് 72 വയസ്സുള്ള ഒരു വൃദ്ധന്റെ വേഷം ചെയ്യുന്നത്. അതിനുവേണ്ടി തലമുടി പറ്റവെട്ടി. താടി ഉപേക്ഷിച്ചു. മീശ കത്രിച്ച് ചെറുതാക്കി. റിട്ടേര്‍ഡ് അദ്ധ്യാപകന്‍കൂടിയാണ് കഥാപാത്രം. ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്തും അഭിനയിക്കുന്നു. പാര്‍വ്വതിയുടെ ഭര്‍ത്താവായി ഷറഫുദ്ദീനും.
മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാനു ജോണ്‍ വര്‍ഗീസ് ചിത്രം ആര്‍ക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് താരങ്ങള്‍ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചത്.
മഹേഷ് നാരായണനാണ് എഡിറ്റിംഗ്. നേഹാ നായരും യാക്സണ്‍ ഗാരി പെരേയുമാണ് സംഗീതം. അന്‍വര്‍ അലിയാണ് ഗാനരചന. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.
2021 ഫെബ്രുവരി 26നാണ് ‘ആര്‍ക്കറിയാം’ റിലീസിനൊരുങ്ങുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…