സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടൻ ബിനീഷ് ബാസ്റ്റിന്റെ വാർത്തകൾ ഏറെ വൈറലായ ഒരു വിഷയമാണ്. ഇപ്പോൾ താരത്തിന്റെ തലവര തന്നെ മാറിയിരിക്കുകയാണ്. അധിക്ഷേപത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ജനരോഷം ഉയരുന്നതിനിടെ ഒറ്റ ദിവസത്തിനുള്ളില്‍ നടന്‍ ബിനിഷ് ബാസ്റ്റിന് ലഭിച്ചത് നാലു സിനിമകളില്‍ അഭിനയിയ്ക്കാനുള്ള അവസരവും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ക്ഷണവുമാണ്. വിജയ് നായകനായ തമിഴ്ചിത്രം തെരി, മലയാളചിത്രം കട്ടപ്പനയിലെ ഹൃദിക് റോഷന്‍ എന്നീ ചിത്രങ്ങളിലാണ് ബിനീഷ് ബാസ്റ്റിൻ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തത്.
അനില്‍ രാധാകൃഷ്ണമേനോന്റേതടക്കം നൂറിനടുത്ത് ചിത്രങ്ങളില്‍ ബിനീഷ് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഗള്‍ഫില്‍ ചിത്രീകരണം നടക്കുന്ന ചിത്രമാണ് താരത്തിന് ലഭിച്ച അവസരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.അതുപോലെ നടി അഞ്ജലി നായർ നിർമിക്കുന്ന ചിത്രത്തിൽ ബിനീഷ് ബാസ്റ്റിന് നടി ഒരു അവസരം കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ അടക്കം നിരവധി മെഡിക്കൽ കോളജുകളിൽ നിന്ന് ഉദ്ഘാടനത്തിനും താരത്തിന് ക്ഷണം ലഭിച്ചിരിക്കുകയാണ്. പത്തിലധികം ചടങ്ങുകൾ വേറെ ലഭിച്ചെങ്കിലും സിനിമയിൽ അവസരം ലഭിച്ചതിനാൽ ഉദ്ഘാടന ചടങ്ങുകൾക്ക് ഡേറ്റ് കൊടുത്തിട്ടില്ല. പ്രതിഷേധത്തേത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഒതുക്കപ്പെടുമോയെന്ന ചോദ്യത്തിന് കുലശേഖരവുമായി കൂലിപ്പണിക്കിറങ്ങുമെന്നായിരുന്നു ബിനീഷിനെ മറുപടി. എന്നാൽ ഇപ്പോൾ ലഭിച്ച അവസരങ്ങൾ വെച്ചുനോക്കിയാൽ ഇനി താരത്തിന് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല എന്നാണ് സൂചന.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…