മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ബിനു അടിമാലി. മിമിക്രിയില്‍ നിന്നുമാണ് താരം സിനിമ ലോകത്തേക്ക് എത്തിയത്. സിനിമയിലും ചാനല്‍പരിപാടികളിലുമെല്ലാമായി സജീവമാണ് താരം. ആദ്യ ചിത്രം തല്‍സമയം ഒരു പെണ്‍കുട്ടിയാണ്. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ ബിനു അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലും സജീവമാണ് അദ്ദേഹം. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സന മോള്‍ അടുത്തിടെ സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി എത്തിയിരുന്നു. ലക്ഷ്മി നക്ഷത്രയുടെ വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സനമോള്‍. സ്റ്റാര്‍ മാജിക് എന്ന പരിപാടി സനമോളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ലക്ഷ്മിയും സനയുടെ അമ്മയും പറഞ്ഞിരുന്നു. നിറഞ്ഞ സ്നേഹത്തോടെയായിരുന്നു താരങ്ങളെല്ലാം സനയേയും കുടുംബത്തേയും വേദിയിലേക്ക് ക്ഷണിച്ചത്. അതേ സമയം തന്റെ മകളെക്കുറിച്ച് പറഞ്ഞ് ബിനു അടിമാലി വികാരഭരിതനായി. നിന്നെപ്പോലൊരു മോള്‍ എനിക്കുമുണ്ട്, ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതല്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവള്‍ കിടക്കുന്നത്. ബിനു അടിമാലി നിറഞ്ഞ കണ്ണുകളോടെയാണ് മകളെക്കുറിച്ച് പറഞ്ഞത്.
തന്റെ മകള്‍ക്ക് ആരുടേയും സഹതാപം വേണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്. എനിക്ക് ഇങ്ങനെയൊരു മോള്‍ ഉള്ളതിനാല്‍ ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് കസിന്‍സ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് വല്ലാതെ വേദനിച്ചെങ്കിലും ഇന്ന് ആ മകളുടെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും സനയുടെ അമ്മ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…