മലയാള സിനിമയില്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ബിനുപപ്പു. മലയാള സിനിമയിലെ മുന്‍ നിര ഹാസ്യ താരങ്ങളില്‍ ഒരാളായിരുന്ന, അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ മകന്‍ ആണ് ബിനു. അടുത്തിടെ വന്ന ഓപ്പറേഷന്‍ ജാവ എന്ന ചിത്രമടക്കം ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ ബിനു മലയാളത്തിലെ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. നടന്‍ എന്നതിനൊപ്പം മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ സഹായി ആയി ജോലി ചെയ്തിട്ടുമുണ്ട് ബിനു.
ഇപ്പോഴിതാ, ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ തന്റെ അച്ഛന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യം ഓര്‍ത്തെടുക്കുകയാണ് ബിനു പപ്പു. പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍ എന്ന ആ ചര്‍ച്ചയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, ജി സുരേഷ് കുമാര്‍, മണിയന്‍ പിള്ള രാജു, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, കീര്‍ത്തി സുരേഷ്, മേനക, ശ്രീകാന്ത് മുരളി, മധുപാല്‍ തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. അതില്‍ ബിനു ചേര്‍ന്നപ്പോള്‍ ബിനുവിനെ ആദ്യമായി കണ്ട സംഭവം ഓര്‍ത്തെടുത്തത് പ്രിയദര്‍ശന്‍ ആണ്.
കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ചാണ് ഒരിക്കല്‍ പപ്പു തന്റെ മകനെ പ്രിയദര്‍ശന് പരിചയപ്പെടുത്തുന്നത്. അന്ന് മകനെ ചേര്‍ത്ത് നിര്‍ത്തി, പ്രിയദര്‍ശനെ ചൂണ്ടി കാണിച്ച് പപ്പു ഇങ്ങനെ പറഞ്ഞു, മോനെ, ഈ അങ്കിളാണ് അച്ഛന് സിനിമയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ തന്നത് എന്നാണ്. അതിപ്പോഴും താന്‍ ഓര്‍ക്കുന്നു എന്നും പ്രിയദര്‍ശന് മറുപടിയായി ബിനു പറയുന്നു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രങ്ങളൊക്കെ കണ്ടു വളര്‍ന്ന തന്റെ ഏറ്റവും പ്രീയപ്പെട്ട കലാകാരന്മാരും അവരൊക്കെ ആണെന്നും ബിനു പറഞ്ഞു. തനിക്ക് ഏറെ പ്രിയപ്പെട്ടത് പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ അച്ഛന്‍ ചെയ്ത വേഷമാണെന്നും ബിനു പറഞ്ഞു. പൂച്ചക്കൊരു മൂക്കുത്തി, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, മിന്നാരം, തേന്മാവിന്‍ കൊമ്പത്തു, ചന്ദ്രലേഖ, ഓടരുതമ്മാവാ ആളറിയാം, ആര്യന്‍, വന്ദനം, അദ്വൈതം, മിഥുനം, ധിം തരികിട തോം എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ പപ്പു ചെയ്ത വേഷങ്ങള്‍ എന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…