കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് നടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സലിം ബാബ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്രിസ്റ്റിന്‍ എന്ന കഥാപാത്രത്തെയാണ് ബിനു അവതരിപ്പിച്ചത്. റാണി പത്മിനി, പുത്തന്‍പണം, സഖാവ്, പരോള്‍, കളം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഗപ്പി എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മമ്മൂക്കയും ലാലേട്ടനും അടക്കമുള്ളവര്‍ തന്നോട് വാത്സല്യത്തോടെയാണ് പെരുമാറുന്നതെന്ന് ബിനു പപ്പു പറയുന്നു. അച്ഛനോടുള്ള സ്‌നേഹം കൊണ്ടാണത്. എല്ലാവര്‍ക്കും അച്ഛന്റെ സിനിമകളില്‍ ഇഷ്ടം ദി കിംഗാണെന്നും എന്നാല്‍ തനിക്ക് ഇഷ്ടം ആള്‍ക്കൂട്ടത്തില്‍ തനിയേ, തടാകം എന്നീ സിനിമകളാണെന്നും ബിനു പപ്പു.
കുട്ടിക്കാലത്ത് രാത്രി വൈകി എത്തുകയും പുലര്‍ച്ചെ ഞാന്‍ എഴുന്നേല്‍ക്കും മുമ്പ് പോവുകയും ചെയ്യുമായിരുന്നു അച്ഛന്‍. ആ സമയത്ത് അച്ഛന് മാത്രമല്ല, എല്ലാ സിനിമാതാരങ്ങള്‍ക്കും തിരക്കാണ്. വീട്ടില്‍ നിന്ന് ലൊക്കേഷനില്‍ പോയാല്‍ ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ മാത്രമേ ഫോണ്‍ ചെയ്യാന്‍ കഴിയൂ. ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് വഴി കണ്ണൂരേക്ക് പോകുമ്പോഴും വീട്ടില്‍ കയറാന്‍ കഴിയില്ല. ഏഴുമാസം വരെ അച്ഛനെ കാണാതിരുന്നിട്ടുണ്ട്’
പണ്ടൊക്കെ അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ രണ്ട് അടി കിട്ടാന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു. എന്നാലേ ഷര്‍ട്ടും സൈക്കിളും വരൂ. ഞാന്‍ നല്ല കുസൃതിക്കാരനായിരുന്നു. ചേച്ചിയെ എടീ എന്നല്ലാതെ അച്ഛന്‍ വിളിച്ചിട്ടില്ല. അത് സ്നേഹ വിളിയാണ്. സിനിമയിലെ അച്ഛനല്ല ജീവിതത്തില്‍. തനിനാടന്‍. കൈലിമുണ്ടു മടക്കി കുത്തി ഷര്‍ട്ട് ഇടാതെ തലയില്‍ തോര്‍ത്തുകെട്ടി കുതിരവട്ടം ജംഗ്ഷനില്‍ മീന്‍ വാങ്ങാന്‍ പോവും. അച്ഛന്‍ മരിച്ചിട്ട് ഇരുപത്തിയൊന്ന് വര്‍ഷം തികഞ്ഞു. സിനിമയില്‍ അച്ഛന്‍ മരിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അച്ഛനെ മിസ് ചെയ്യുന്നില്ല. കാരണം ഇപ്പോഴും ടി.വിയില്‍ അച്ഛനുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…