ജയസൂര്യയെ നായകനാക്കി നാദിർഷാ ഒരുക്കുന്ന ഈശോ എന്ന സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരന്തരമായ ചർച്ചകളാണ് എങ്ങും നടക്കുന്നത്. ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന ആരോപണത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്ത് വന്നത് നിരവധി പേരാണ്. ഇപ്പോഴിതാ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും എന്ന സംവാദത്തില്‍ ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്ത പറഞ്ഞ വാക്കുകള്‍ വാർത്തകളിൽ ഇടം പിടിക്കുകയാണ്.
ഈശോ എന്ന പേര് മാത്രമിട്ടാല്‍ മതി ഒരു പരസ്യവും കൂടാതെ നിര്‍മ്മാതാവിന് നല്ല സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയും. 80- 90 കാലഘട്ടത്തിലെ സിനിമകള്‍ വളരെ പോസിറ്റീവായ ക്രൈസ്തവ ബിംബങ്ങളാണ് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇവ പാടേ മാറ്റപ്പെട്ടു. ഇതിന് പിന്നില്‍ തീര്‍ച്ചയായും ഹിഡന്‍ അജണ്ടയുണ്ട്.
ലൂസിഫര്‍ സിനിമയുടെ കാര്യമെടുക്കാം. അവര്‍ ലൂസിഫര്‍ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ. വലത് ചെവിയില്‍ കടുക്കനുമിട്ട് മുടി കട്ട് ചെയ്യുന്നതില്‍ പോലും ഇത്തരം പൈശാചിക ബിംബങ്ങള്‍ കാണാം മമ്മൂട്ടി കോടികള്‍ വാങ്ങിയിട്ടാണ് വലതുചെവിയില്‍ കടുക്കനിടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…