തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഉമ്മവെച്ച് നടിയും സംവിധായകനും, ക്ഷേത്രപരിസരത്തെ ചുംബനത്തിൽ ‘ആദിപുരുഷ്’ ടീമിനെതിരെ ബിജെപി നേതാവ്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന ആദിപുരുഷ് റിലീസിന് മുമ്പ് തന്നെ വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ ഒരു സീറ്റ് ഒഴിച്ചിടണമെന്ന് അണിയറപ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. ഹനുമാൻ സിനിമ കാണാൻ എത്തുമെന്നാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. അതിനു വേണ്ടിയാണ് സീറ്റ് ഒഴിച്ചിടണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ പ്രി റീലിസിന് ശേഷം സംവിധായകൻ നടിയെ ഉമ്മ വെച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് നടി കൃതി സനനിനെ ചുംബിച്ചിരുന്നു. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്തത്.
ഇതാണ് ഒരുവിഭാ​ഗത്തെ ചൊടിപ്പിച്ചത്.

ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയ ബി​ജെപി നേതാവ് രമേഷ് നായിഡു നഗോത്തു പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍, പൊതുസദസിൽ ഇങ്ങനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് ട്വീറ്റ് ചെയ്തു. സോഷ്യൽമീഡിയയിൽ ട്വീറ്റ് ചർച്ചയായതോടെ നായിഡു ഇത് ഡിലീറ്റ് ചെയ്തു. രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തിൽ സീതയായി വേഷമിടുന്നത് കൃതി സനൻ ആണ്. സെയ്ഫ് അലി ഖാൻ ആണ് രാവണനായി എത്തുന്നത്. ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തും. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago